ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, April 2, 2012

മനുഷ്യ കര്‍ത്തവ്യം ധര്‍മ സംസ്ഥാപനം -ടി.ആരിഫലി

 മനുഷ്യ കര്‍ത്തവ്യം ധര്‍മ സംസ്ഥാപനം -ടി.ആരിഫലി
പഴയങ്ങാടി: ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യന്‍െറ കര്‍ത്തവ്യം ധര്‍മത്തിനുവേണ്ടി നിലകൊള്ളുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പറഞ്ഞു. വാദിഹുദ സ്ഥാപനങ്ങളുടെ സാരഥിയും തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന വി.കെ. മൊയ്തു ഹാജിയുടെ  സ്മരണിക പഴയങ്ങാടി വാദിഹുദയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമ്പിന്‍െറ ധര്‍മം പഞ്ചസാരയും പഞ്ചസാരയുടെ ധര്‍മം മധുരവുമാണ്. ഇത്തരത്തില്‍ മനുഷ്യന് മനുഷ്യന്‍േറതായ ധര്‍മമുണ്ട്. ഈ ധര്‍മസംസ്ഥാപനമാവണം മനുഷ്യജീവിതത്തിന്‍െറ ലക്ഷ്യം. മൂന്നു പതിറ്റാണ്ടിലേറെ കാലം വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനത്തിലൂടെ മൊയ്തു ഹാജി  ചെയ്ത സേവനം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സ്മരണിക കെ.കെ. ഹംസ മൗലവി ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. ഭാസ്കരന്‍ മാസ്റ്റര്‍, താഹ മാടായി, ഡോ.എസ്.എല്‍.പി. ഉമര്‍ ഫാറൂഖ്, പി. ഇഖ്ബാല്‍, വി.സി. മുഹമ്മദ് ഇഖ്ബാല്‍, ആര്‍.സി. പവിത്രന്‍, ടി.പി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് പുതിയങ്ങാടി സ്മരണികാ സമര്‍പ്പണം നടത്തി. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും സൈദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks