ദേശീയപാത സംരക്ഷണ സമിതി
എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കെ. സുധാകരന്‍ എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ബി.ഒ.ടി പാത ഉപേക്ഷിക്കുക, ദേശീയപാത 30 മീറ്ററില്‍ സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുക, സമരക്കാരെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തി.
ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നും കൊടുക്കില്ളെന്ന് പ്രഖ്യാപിച്ച് ഭൂമി പിടിച്ചെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ. അപ്പുക്കുട്ടന്‍ (ഇടതുപക്ഷ ഏകോപന സമിതി), എം.കെ. ജയരാജന്‍ (എസ്.യു.സി.ഐ), പി.ഇസെഡ്. അസീസ് ഹാജി (മുഴപ്പിലങ്ങാട് ശാദുലി പള്ളി പ്രസിഡന്‍റ്), നസീര്‍ കടാങ്കോട് (കടാങ്കോട് ആക്ഷന്‍ കമ്മിറ്റി) തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എന്‍ പാര്‍ക്കിനടുത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് എം.പിയുടെ വീടിനു സമീപം പൊലീസ് തടഞ്ഞു. എം.കെ. അബൂബക്കര്‍, വത്സലന്‍, ഷാജി ചാല, പി.വി. മഹമൂദ്, അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks