കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട്
സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍: ഉത്തര മലബാറുകാര്‍ക്ക് ആശ്വാസമേകി കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുറന്നു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസിന് കീഴിലുള്ള കേന്ദ്രം ഏപ്രില്‍ രണ്ടു മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അപേക്ഷകര്‍ക്ക് രണ്ടിടത്തുമായി പാസ്പോര്‍ട്ട് അപേക്ഷ നല്‍കാം.
കണ്ണൂര്‍ പടന്നപ്പാലത്ത് തുടങ്ങിയ കേന്ദ്രത്തിന് മുന്നില്‍ ഇന്നലെ രാവിലെ തന്നെ അപേക്ഷകരുടെ തിരക്ക് കാണാമായിരുന്നു. രണ്ടു കേന്ദ്രങ്ങളിലുമായി ആദ്യദിവസം 250 പേരും ഇന്നലെ 300 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയാണ് ആളുകളെ അകത്തേക്ക് കടത്തുന്നത്.
സേവാകേന്ദ്രം വഴി അപേക്ഷ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്. www.passportindia.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉണ്ടാക്കുക. സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം. ആവശ്യമായ അനുബന്ധരേഖകളും സ്കാന്‍ ചെയ്ത് ഇതോടൊപ്പം അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അപോയന്‍റ്മെന്‍റ് ഷെഡ്യൂള്‍ ചെയ്യണം. അപോയന്‍റ്മെന്‍റ് സ്ളിപ്പിന്‍െറ പ്രിന്‍റ് ഒൗട്ട് എടുത്ത് സൂക്ഷിക്കണം. അപേക്ഷാ റഫറന്‍സ് നമ്പര്‍ കുറിച്ചുവെക്കുകയും വേണം.
തുടര്‍ന്ന് നിര്‍ദേശിക്കപ്പെടുന്ന സമയത്ത് ആവശ്യമായ രേഖകളുമായി സേവാകേന്ദ്രം സന്ദര്‍ശിക്കുക. കേന്ദ്രത്തില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിനാല്‍ അപേക്ഷകന്‍ തന്നെ നേരിട്ട് എത്തണം. അപേക്ഷകളുടെ സ്ഥിതി അറിയുന്നതിനും മറ്റു സഹായങ്ങള്‍ക്കും 1800-258-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ആവാം.

No comments:
Post a Comment
Thanks