ജി.ഐ.ഒ ടീന്‍സ് മീറ്റ്
കണ്ണൂര്‍: കൗമാരക്കാര്‍ സ്വയം നിയന്ത്രിച്ചാല്‍ വിജയത്തോടെ ഭാവിജീവിതത്തിലേക്ക് കടക്കാമെന്നും ഈ കാലഘട്ടത്തിലെ ഓരോ ചലനവും സൂക്ഷിച്ചാകണമെന്നും സൈക്കോളജിസ്റ്റ് ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ്. ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളയാങ്കോട് വാദിസലാമില്‍ സംഘടിപ്പിച്ച ടീന്‍സ് മീറ്റില്‍ മനഃസ്പര്‍ശം എന്ന വിഷയത്തില്‍ക്ളാസെടുക്കുകയായിരുന്നു അദ്ദേഹം.ജി.ഐ.ഒ കോഴിക്കോട് ജില്ലാ കാമ്പസ് കമ്മിറ്റി സെക്രട്ടറി അമല്‍ അബ്ദുറഹ്മാന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ എന്നിവര്‍ ക്ളാസെടുത്തു. ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്‍റ് ടി. സുഹൈല, സാജിത, കെ.കെ. നസ്റീന, എസ്.എല്‍.പി. മര്‍ജാന, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks