കണ്ണൂര്‍: ‘നമ്മക്ക് നാറീറ്റ് ജീവിക്കാന്‍ കയ്യ്ന്നില്ല... വീട്ടിലാരെങ്കിലും വന്നാല് നമ്മള് വഷളാവ്ണ്. മൂക്കു പൊത്താതെ ഭക്ഷണം കഴിക്കാന്‍ പറ്റ്ന്നില്ല....’ ആറു ദശാബ്ദങ്ങളായി സഹിക്കുന്ന കൊടുംയാതനകളുടെ പറഞ്ഞുതീര്‍ക്കാനാവാത്ത ദുരിതങ്ങളുടെ മുഴക്കം കേള്‍ക്കാം ചേലോറയിലെയും പെട്ടിപ്പാലത്തെയും അമ്മമാരുടെ വാക്കുകളില്‍.
‘നാറ്റം പോക്കാന്‍ മേശക്ക് കര്‍പ്പൂരം തേച്ചു, പന്തല് നെറച്ചും ഫാന്‍ കൊണ്ടച്ചു. എന്നിറ്റും കാറ്റ് വെരുമ്പം നാറ്റം സഹിച്ചൂടാ...’ പേരക്കിടാവിന്‍െറ വിവാഹ നിശ്ചയചടങ്ങ് നടത്താന്‍ പാടുപെട്ടതിനെക്കുറിച്ചാണ് ചേലോറ പാതിരിക്കുന്നിലെ കുഞ്ഞിപ്പുരയില്‍ കമല പറഞ്ഞത്.

‘ഈട്ത്തെ വെള്ളം തീരെ കുടിച്ചൂടാ... നല്ല വെള്ളം ഒര് തുള്ളി കുടിക്കണങ്കില് ദൂരെ ഏടെങ്കിലും പോയിറ്റ് കൊണ്ടരണം. ഒരാള് ദാഹിച്ചിറ്റ് വന്നാല് നമ്മളെ കെണറ്റിലെ വെള്ളം കൊട്ക്കാന്‍ പറ്റൂല. നമ്മളെ വീടിന്‍െറ പണിയെട്ക്കുമ്പോ പണിക്കാര് നാറ്റംകൊണ്ട് ചോറ് തിന്നാതെ പോയിറ്റ്ണ്ട്. ഈച്ചയും കൊതുകും. അത്കൊണ്ടുള്ള വെഷമം വേറെ. ശ്വാസംമുട്ടലും തുമ്മലും ചൊറിച്ചിലും. വാതില് തൊറന്നാല് തുമ്മല് തൊടങ്ങും. എല്ലാര്ക്കും അലര്‍ജിതന്നെ. വിര്ന്നായിറ്റ് ആരെങ്കിലും വന്നാല് നമ്മള് ജനലും വാതിലും അടച്ചുപൂട്ടി എങ്ങനെയെല്ളോ ഒപ്പിക്കും. ആരും ഈടെ വന്ന്നിക്കാന്‍ ഇഷ്ടപ്പെട്ന്നില്ല. സമരം ചെയ്തിറ്റ് നമ്മളെ ജയിലില് പിടിച്ചിട്ടില്ളെ. ചവറ് വണ്ടി വരാന്‍വിടാതെ സമരം ചെയ്തപ്പൊ ഞങ്ങളെ പൊലീസ് വണ്ടിവന്ന് വെലിച്ചിട്ട്റ്റ് കൊണ്ടോയി. അന്ന് തൊടങ്ങിയ സൂക്കേടാ എനക്ക്. ഭയങ്കര തലചിറ്റല്, എണീറ്റ് നടന്നൂടാ. ഏടെയും പോകാന്‍ പറ്റ്ന്നില്ല. എന്നാലും നമ്മള് സമരം നിര്‍ത്തൂലാ.
ഈ ചവറ് കുന്ന് ഈട്ന്ന് മാറ്റാതെ. എനക്ക് സമരപന്തലില് പോവാന്‍ പറ്റ്ന്നില്ല. ഇപ്പൊ എന്‍െറ മോളെയാ പറഞ്ഞയക്ക്ണെ...’ അറുപതാം വയസ്സിലെ സമരജീവിതം കമലക്ക് സമ്മാനിച്ചത് തിക്താനുഭവങ്ങള്‍ മാത്രമാണ്.
‘കണ്ണൂര്കാര്‍ക്ക് വേണ്ടാത്തതെല്ലം ഈടെ കൊണ്ടന്ന് തള്ള്ന്ന്. ചത്ത് ചീഞ്ഞതും ജീവന്ള്ളതും. നാറ്റമില്ലാതെ നന്നായിറ്റ് ആഹാരം കഴിച്ച നാള് മറന്നു നമ്മള്...’ ചേലോറയിലെ മാലിന്യവിരുദ്ധ സമരത്തിന്‍െറ മുന്‍നിരയിലുള്ള അറുപത്തഞ്ചുകാരി പാറയില്‍ രാധ പറയുന്നു. ‘ഭക്ഷണം മുമ്പില് കൊണ്ടച്ചാല് ഈച്ച വെരും കൂട്ടത്തോടെ. വെലിയ മണിയനീച്ച. നീല നെറത്തില്. രാത്രിപോലും പറന്ന്വെരും. കൊതു കടിച്ചിറ്റ് കാല് വീങ്ങിയത് കണ്ടാ നിങ്ങള് ? വെള്ളംപോലും കിട്ടാഞ്ഞിറ്റാ നമ്മള് ചവറ് വണ്ടി തടഞ്ഞത്. ചേലോറാന്ന് പറഞ്ഞാല് ആള് മൂക്കുപൊത്തും.
മിനിയാന്ന് മാങ്ങ പറിക്കാന്‍ വന്നയാള് വെള്ളം കൊട്ത്തിറ്റ് കുടിച്ചില്ല....’ ചേലോറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിനു തൊട്ടുതാഴെ താമസിക്കുന്ന, 80 പിന്നിട്ട പാറക്കണ്ടി കുഞ്ഞാമിനക്ക് ദുരിതാനുഭവങ്ങളുടെ മറ്റൊരു വശമാണ് പറയാനുള്ളത്.
‘കൊറേ ബാല്യക്കാര്ത്തി പെണ്ണ് കുഞ്ഞ്യോള്ണ്ട് ഈ നാട്ടില്. മംഗലം കയിക്കാതെ. പെണ്ണിന്‍െറ അന്വേഷണത്തിന് വെരുന്നോര് ഒരുഗ്ളാസ് വെള്ളം കൊടുത്താല് ഒരെറക്ക് കുടിച്ചിറ്റ് അനങ്ങാതെ, മുണ്ടാതെയങ്ങ് പോവും. പിന്നെ വെരൂല്ല. ഈ വെള്ളം കുടിക്കുമ്പൊ ടോണിക്ക് കുടിക്കുന്നത് പോലെ, ശെരിക്ക് വെള്ളല്ല ഇത്.
50 കൊല്ലായി നമ്മൊ ഈടെ താമസിക്ക്ന്ന്. 30 കൊല്ലായി സമരത്തിനും നമ്മള്ണ്ട്. ജയിലില് കെടന്നതാന്ന് ഞാനും. ഇപ്പം വെരുത്തം പിടിച്ചിറ്റ് സമരപ്പന്തലില് പോവാന്‍ പറ്റ്ന്നില്ല. എന്നാലും മക്കളെ അയക്കും...’-കുഞ്ഞാമിന ഉമ്മ പറയുന്നു.
‘കല്യാണപ്പൊരയില് വന്ന ചെക്കന്‍െറ ആള്‍ക്കാര് നാറ്റംകാരണം ഭക്ഷണം കഴിക്കാതെ എറങ്ങിപ്പോയി. നിങ്ങള് കക്കൂസ് ടാങ്ക് തൊറന്ന് വെച്ചിറ്റാണോ ബിരിയാണി വെളമ്പ്ന്നത്ന്ന് അവര് ചോദിച്ചു... കൊറേ ഭക്ഷണം കുഴിച്ച് മൂടേണ്ടിവന്നു....’ പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിനു സമീപത്തെ വിവാഹവീട്ടിലുണ്ടായ അനുഭവം മാലിന്യവിരുദ്ധ സമരത്തിന് വീട്ടമ്മമാരെ നയിക്കുന്ന പുന്നോലിലെ ജബീന ഇര്‍ഷാദ് വിവരിച്ചു.പെട്ടിപ്പാലത്ത് അനിശ്ചിതകാല സമരം തുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പായിരുന്നു ഈ സംഭവം. കോഴിക്കോടുനിന്ന് വന്ന വരന്‍െറ ബന്ധുക്കള്‍ വധൂഗൃഹത്തിനടുത്ത് മാലിന്യ നിക്ഷേപകേന്ദ്രമുള്ളത് അറിഞ്ഞിരുന്നില്ല.
‘ഏതു സമയത്തും മൂക്കുപൊത്തിയാലേ വീട്ടില്‍ ഇരിക്കാന്‍ പറ്റ്ന്നുള്ളൂ. അതിഥികള്‍ വന്നാല് ഭക്ഷണപ്പാത്രത്തിന് സ്പ്രേ അടിച്ചുവെക്കും. എന്നാലും അവര് ഭക്ഷണം കഴിക്കാതെപോകും. കിണറ്റിലെ വെള്ളം തെളപ്പിച്ചാലും കുടിക്കാന്‍ പറ്റ്ന്നില്ല. സ്കൂളിലേക്ക് കുട്ടികള് കുപ്പിയില് വെള്ളം കൊണ്ടുപോയാല് പെട്ടിപ്പാലത്തെ വെള്ളല്ളേന്ന് പറഞ്ഞ് കൂട്ടുകാര് അവരെ കളിയാക്കും...’ -ജബീന പറഞ്ഞു.
‘ആസ്പത്രീല് മരിച്ചോരെ മൂക്കില്വെച്ച പഞ്ഞിവരെ കാക്കകൊത്തി കെണറ്റിലിട്ന്ന്. നായ്ക്കള് പലതും കടിച്ച് കൊണ്ടിടും. എന്നിറ്റും കെണറ്റിലെ വെള്ളംതന്നെ നമ്മൊ പതപ്പിച്ചിറ്റ് കുടിക്കും. വേറെ വെള്ളം കിട്ടണ്ടേ ? മയ പെയ്താല് ഭയങ്കര എടങ്ങേറ്. ഇതുപോലെ എത്തറയാള് കഷ്ടപ്പെട്ന്ന്. ഇത് അവസാനിപ്പിക്കാനാണ് അഞ്ചുമാസം പ്രഷറും ഷുഗറും കൊരയും വെലിയും സയിച്ചിറ്റ് ഞാന് സമരപന്തലിലിരുന്നത്. എന്തായാലും ഈനൊരു പരിഹാരം കാണണം....’ പെട്ടിപ്പാലം മാലിന്യനിക്ഷേപ കേന്ദ്രത്തിന്‍െറ തൊട്ടടുത്ത് താമസിക്കുന്ന പുതിയപുരയില്‍ സൈനബ ഉറച്ച നിലപാടിലാണ്.

‘ഞങ്ങളെ വീടിന്‍െറ നേരെ ബയ്യിലാ വേസ്റ്റ് കൊണ്ടിട്ന്നത്. ആസ്പത്രീലെ വേസ്റ്റും എറച്ചിപ്പീടിയേലെ ചീഞ്ഞ സാധനങ്ങളും എല്ലാ ഉണ്ടാവും. അത് പര്ന്ത് കൊത്തീറ്റ് വീടിന്‍െറ മിറ്റത്ത് കൊണ്ടന്നിടും. അയില് നെറച്ച് പുഴു ഉണ്ടാവും. ഇതന്നെ കെണറ്റിലം കൊണ്ടിടും. എത്തറ സഹിച്ചു...’ പെട്ടിപ്പാലത്തെ അയിഷാ ബഷീറിന്‍െറ അനുഭവമാണിത്. ‘എന്‍െറ ഭര്‍ത്താവ് മുനിസിപ്പാലിറ്റിക്കെതിരെ ഹൈകോടതീല് കേസ് കൊട്ത്തു. കേസില് ജയിച്ചപ്പളാ ഈടെ പുതിയ വീട് കെട്ടിയത്. ഇപ്പൊ 18 കൊല്ലമായി. എന്നിറ്റും സ്വസ്ഥതയോടെ ജീവിക്കാന്‍ പറ്റ്ന്നില്ല. നിങ്ങക്ക് ഈടെന്ന് വിറ്റിറ്റ് പോയിക്കൂടേന്ന് മുനിസിപ്പാലിറ്റിക്കാര് ചോദിക്ക്ന്ന്. നമ്മളെന്താ ഓറോട് പറയ്യ്യാ ?’ മാലിന്യനിക്ഷേപത്തിനെതിരെ നിയമയുദ്ധം നടത്തി വിജയിച്ച ബഷീറിന്‍െറ ഭാര്യ ചോദിക്കുന്നു.
ഈ വാക്കുകളൊന്നും നമ്മുടെ ജനനേതാക്കള്‍ക്കും നഗരപാലകര്‍ക്കും മനസ്സിലാകാനിടയില്ല. പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് മാലിന്യക്കൂമ്പാരത്തിനു നടുവില്‍ പൊറുതിമുട്ടി കഴിയുന്നവരുടെ പ്രയാസങ്ങള്‍ ബോധ്യപ്പെടാന്‍ ഇനിയും ഏറെക്കാലം വേണ്ടിവന്നേക്കും.(തുടരും)

Courtesy: Madhyamam.11.04.2012
No comments:
Post a Comment
Thanks