ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, April 12, 2012

മെയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കും -സോളിഡാരിറ്റി

മെയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനമായി
ആചരിക്കും -സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തിലെ ദേശീയ പാതകളെയും സംസ്ഥാന-ജില്ലാ, പി.ഡബ്ള്യു.ഡി റോഡുകളെയും ബി.ഒ.ടി റോഡുകളാക്കി മാറ്റാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മെയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കാന്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ദേശീയപാത 17ഉം 47ഉം ചുങ്കം കൊടുത്ത് മാത്രം ഉപയോഗിക്കാന്‍ കഴിയുംവിധം വികസിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ആറുവര്‍ഷമായി ദേശീയപാത വികസനത്തിന്‍െറ ഇരകളും ജനകീയ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ ടോള്‍ കൊള്ള ആരംഭിച്ചതുമുതല്‍ നിരാഹാര സമരം 55 ദിവസം പിന്നിട്ടിരിക്കയാണ്. പാലിയേക്കരയിലും മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും സമരസമ്മേളനങ്ങളും മറ്റിടങ്ങളില്‍ സായാഹ്ന കൂട്ടായ്മ, പ്രക്ഷോഭ യാത്ര, ഇരകളുടെ സംഗമം, ലഘുലേഖ വിതരണം തുടങ്ങി പരിപാടികളും സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, സുബ്ഹാന്‍ ബാബു എന്നിവരും സംസ്ഥാന സമിതി അംഗങ്ങളായ എസ്.എ. അജിംസ്, സി. ദാവൂദ്, ഷഹീന്‍ കെ. മൊയ്തു, ടി. ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks