ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, April 25, 2012

കാഞ്ഞിരോട് ബസും മിനി ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

 
 
 കാഞ്ഞിരോട് ബസും മിനി ട്രക്കും
കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കാഞ്ഞിരോട്: കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ കാഞ്ഞിരോട് സ്വകാര്യ ബസും മിനിട്രക്കും കൂട്ടിയിടിച്ച് ട്രക്ക് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ അലവില്‍ സ്വദേശി ശിവദാസന്‍ (51) ആണ് തല്‍ക്ഷണം മരിച്ചത്. ട്രക്കിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി കിഷോറിനെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ മുണ്ടേരി ഹൈസ്കൂളിന് മുന്നിലാണ് അപകടം. കണ്ണൂരില്‍ നിന്ന് നിറയെ യാത്രക്കാരുമായി ഇരിക്കൂര്‍ വഴി  ചൂളിയാട്ടേക്ക് പോവുകയായിരുന്ന കെ.എല്‍ 59 ഇ 1609 ചാന്ദ്നി ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 13 ടി 6283 മിനിട്രക്കുമാണ് അപകടത്തില്‍പെട്ടത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ ബസ് എതിരെവന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗതയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്‍െറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരുടെയും പൊലീസിന്‍െറയും ഏറെനേരത്തെ ശ്രമഫലമായാണ് ട്രക്കിന്‍െറ കാബിനകത്ത് കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്.
കിഷോറിനെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ച് അരമണിക്കൂറിനുശേഷമാണ് ശിവദാസനെ പുറത്തെടുക്കാനായത്. പൊലീസ് ജീപ്പില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രക്കിന്‍െറ കാബിനകത്ത് രക്തവും ശരീരാവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്.
മുണ്ടേരി ഹൈസ്കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ ചില സാമൂഹികദ്രോഹികള്‍ നേരത്തെ എടുത്തുമാറ്റിയതും അപകടത്തിനിടയാക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

No comments:

Post a Comment

Thanks