ജി.ഐ.ഒ ടീന്‍സ് മീറ്റ് തുടങ്ങി
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ടീന്‍സ് മീറ്റ് വിളയാങ്കോട് വാദിസലാമില്‍ ആരംഭിച്ചു. എഴുത്തുകാരന്‍ താഹ മാടായി ഉദ്ഘാടനം ചെയ്തു. ലോകം അതിവേഗത്തില്‍ പോകുമ്പോള്‍ ടീനേജുകാര്‍ കണ്ണാടി നോക്കിയിരിക്കുന്ന അവസ്ഥയില്‍നിന്നു മാറി സര്‍ഗാത്മകമായി ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിജി റിസോഴ്സ് പേഴ്സന്‍ എം. മനോജ് ക്ളാസെടുത്തു. ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്‍റ് ടി. സുഹൈല അധ്യക്ഷത വഹിച്ചു. വി.കെ. നഫ്സീന സ്വാഗതം പറഞ്ഞു. അഫീദ ഖുര്‍ആന്‍ പാരായണം നടത്തി. എസ്.എല്‍.വി. മര്‍ജാന, സീനത്ത്, സക്കീന, ഷബാന, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks