ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ -കെ. സുധാകരന്‍
കണ്ണൂര്‍: ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ മാത്രമാണെന്ന് കെ. സുധാകരന്‍ എം.പി. കാമറ ഓഫ് ചെയ്താല്‍ അവരൊക്കെ രംഗംവിടും. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും കണ്ണൂര്‍ പ്രസ്ക്ളബും സംയുക്തമായി നടത്തിയ വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. 26 ഏക്കര്‍ സ്വന്തമായുള്ള ഏക നഗരസഭയാണ് കണ്ണൂര്‍. ചേലോറയിലെ ഈ ഭൂമിയില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതില്‍ ചേലോറക്കാര്‍ക്ക് എതിര്‍പ്പില്ല. ചാലോട്ടുനിന്നും കുടുക്കിമൊട്ടയില്‍നിന്നുമുള്ളവരാണ് സമരം ചെയ്യുന്നത്. ചാനലുകളും പത്രങ്ങളും ഇവരുടെ വാര്‍ത്തകള്‍ കൊടുക്കരുത്. വാര്‍ത്ത വന്നില്ളെങ്കില്‍ സമരം നിര്‍ത്തി പോയ്ക്കോളും. സമരങ്ങളുടെ മുന്നില്‍ ചെന്ന് സംസാരിക്കുന്ന ഏക ജനപ്രതിനിധിയാണ് ഞാന്‍. എന്‍െറ വീട്ടിലേക്ക് ദേശീയപാത വികസനത്തെ എതിര്‍ക്കുന്നവര്‍ മാര്‍ച്ച് നടത്തി. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അന്ന് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല.
No comments:
Post a Comment
Thanks