ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, April 3, 2012

വാര്‍ഷികാഘോഷവും യാത്രയയപ്പും

വാര്‍ഷികാഘോഷവും യാത്രയയപ്പും
കാഞ്ഞിരോട്: വിരമിക്കുന്ന അധ്യാപിക കെ.കെ. ഭാര്‍ഗവിക്ക് പുറവൂര്‍ എ.എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി യാത്രയയപ്പ് നല്‍കി. ഗ്രാമപഞ്ചായത്ത് മെംബര്‍ പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
 ഉപഹാര സമര്‍പ്പണം പി.ടി.എ പ്രസിഡന്‍റ് എ. രമേശന്‍ നിര്‍വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്‍റ് ഫൗസിയ എന്‍ഡോവ്മെന്‍റ് വിതരണം നിര്‍വഹിച്ചു. സബ്ജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ടിന് എ ഗ്രേഡ് നേടിയ സുഹാനക്ക് അശ്റഫ് പുറവൂര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പി.കെ. പാര്‍വതി ടീച്ചര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഐ.വി. രമേശന്‍, സജീര്‍ എന്നിവര്‍ സംസാരിച്ചു. പി. പ്രദീപ് സ്വാഗതവും പി. ഹാഷിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks