പെട്ടിപ്പാലം:
പൊലീസ് ഭീഷണിക്കെതിരെ പ്രതിഷേധം
തലശ്ശേരി: മാര്‍ച്ച് 20ന് പെട്ടിപ്പാലത്ത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന പൊലീസ് അതിക്രമത്തിനുശേഷവും പുന്നോല്‍ നിവാസികളെ കള്ളക്കേസില്‍ കുടുക്കിയും ഭീഷണി മുഴക്കിയുമുള്ള പൊലീസ് നടപടിക്കെതിരെ പുന്നോലില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതൃത്വത്തില്‍ പ്രതീകാത്മക തടവറയും മൗന പ്രതിഷേധവുമാണ് ഇന്നലെ നടത്തിയത്.
കൈയും വായും മൂടിക്കെട്ടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പൊലീസ് അതിക്രമത്തിന്‍െറയും പിഞ്ചുകുട്ടികളെ കാക്കിധാരികള്‍ ആക്രമിക്കുന്ന ഫോട്ടോകളും പ്രദര്‍ശിപ്പിച്ചു. പൊലീസും നഗരസഭയും ഭരണകൂടവും ചേര്‍ന്ന് എന്തു നടപടി സ്വീകരിച്ചാലും പെട്ടിപ്പാലത്ത് വിജയംവരെ സമരം ചെയ്യുമെന്ന് ജനങ്ങള്‍ മൗനപ്രതിജ്ഞയെടുത്തു. പി.എം. അബ്ദുന്നാസര്‍, കെ.കെ. അബൂബക്കര്‍, കെ.പി. സജീവന്‍, എന്‍.കെ. ഉമര്‍കുട്ടി, മറിയം ജമീല, കെ.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks