ബി.ഒ.ടി വിരുദ്ധ വാഹനജാഥ തുടങ്ങി
കണ്ണൂര്‍: കേരളത്തിലെ ദേശീയപാതകള്‍ ബി.ഒ.ടി കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത് ജനങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ദേശീയപാത സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനപ്രചാരണജാഥ ആരംഭിച്ചു. മാഹിപ്പാലത്ത് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. ദേശീയപാത സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഷിജു എടക്കാട്, റഷീദ് പാപ്പിനിശ്ശേരി,നസീര്‍ കടാങ്കോട്,ഫൈസല്‍ മാടായി എന്നിവര്‍ സംസാരിച്ചു. ദേശീയപാത സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ദ് സ്വാഗതവും എം.കെ. ജയരാജന്‍ നന്ദിയും പറഞ്ഞു. ചൊക്ളി, പാനൂര്‍,തലശ്ശേരി, എടക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിനുശേഷം ജാഥ മുഴപ്പിലങ്ങാട് കുളംബസാറില്‍ സമാപിച്ചു. ഇന്ന് ചാല സ്ക്വയര്‍, തിലാനൂര്‍, തങ്കേകുന്ന്, മേലേചൊവ്വ, കണ്ണൂര്‍, കോട്ടക്കുന്ന്, പുതിയതെരു തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി പാപ്പിനിശ്ശേരിയില്‍ സമാപിക്കും.
No comments:
Post a Comment
Thanks