സര്‍ക്കാര്‍ കമ്പനിക്ക്
കീഴടങ്ങി -സോളിഡാരിറ്റി
കീഴടങ്ങി -സോളിഡാരിറ്റി
കാസര്‍കോട്: ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് മനുഷ്യ ജീവിതം നിത്യദുരിതത്തിലാക്കിയത് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണെന്ന് കണ്ടത്തെിയ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് കീടനാശിനി കമ്പനിക്ക് കീഴടങ്ങുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ പ്രതിനിധിയും സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ സംഘത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണവിധേയനുമായ എസ്. ഗണേശനില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന ആരോഗ്യവകുപ്പ് പൊതുജനാരോഗ്യത്തിനുനേരെ വെല്ലുവിളി ഉയര്‍ത്തുകയാണ്. കടല്‍കൊലയില്‍ ഇറ്റലിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നിടത്തോളം എത്തിയ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകലുകയാണ്. സ്വദേശ-വിദേശ കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കുംവേണ്ടി സംസാരിക്കുന്നവര്‍ വരുംകാലങ്ങളില്‍ വമ്പിച്ച ജനകീയ പോരാട്ടങ്ങളെ നേരിടേണ്ടിവരും. ശക്തമായ ബഹുജന പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത എന്‍ഡോസള്‍ഫാന്‍ നിരോധത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുത്തുതോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment
Thanks