കലാസ്വാദന സദസ്സ്
കണ്ണൂര്‍: യുവജന സംഗമത്തിന്‍െറ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി ചാലാട് പാറക്കണ്ടി മൈതാനിയില്‍ കലാസ്വാദന സദസ്സ് സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സ് സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി പ്രവര്‍ത്തനം വിശദീകരിക്കുന്ന തിയറ്റര്‍ സ്കെച്ച് വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യാസര്‍ സ്വാഗതവും ചാലാട് യൂനിറ്റ് പ്രസിഡന്‍റ് ഷുഹൈബ് നന്ദിയും പറഞ്ഞു. പ്രദേശത്തെ പഴയ ഗായകന്‍ ഹംസക്കോയ, പക്ഷിനിരീക്ഷണത്തിലും കലാകായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ചാലാട് സ്വദേശി ഫിഫ സന്തോഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
No comments:
Post a Comment
Thanks