രാഷ്ട്രീയ വിശദീകരണ യോഗം
കുടുക്കിമൊട്ട: തീവ്രവാദത്തിനും ഫാഷിസത്തിനുമെതിരെ മുണ്ടേരി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി കുടുക്കിമൊട്ടയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. റിയാസ് പടന്നോട്ട് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. കെ.പി. താഹിര്‍, പി.സി. അഹമ്മദ്കുട്ടി, അശ്റഫ് കാഞ്ഞിരോട്, കെ.പി. സലാം, പി. ഹാഷിം, സി.കെ. റഫീഖ്, പി.സി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks