മുഴുവന്‍ രാഷ്ട്രീയ കൊലകളും
പുനരന്വേഷിക്കണം -സോളിഡാരിറ്റി
പുനരന്വേഷിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം നടന്ന മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളും പുനരന്വേഷിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാനപ്രസിഡന്‍റ് പി.ഐ.നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കാരില്‍നിന്ന് പട്ടിക വാങ്ങി പ്രതികളെ അറസ്റ്റു ചെയ്യുന്നത് ഇനിയുണ്ടാവില്ളെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു.
ഇതിനര്‍ഥം പാര്‍ട്ടിക്കാരില്‍ നിന്ന് വാങ്ങിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ അറസ്റ്റു ചെയ്തതെന്നാണ്. ഇരുമുന്നണിയുടെ കാലത്തും സംഭവിക്കുന്നത് ഇതാണ്. ശരിയായ അന്വേഷണം നടന്നാല്‍ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ പാര്‍ട്ടികള്‍ തമ്മില്‍ നടത്തുന്ന ഗൂഢാലോചന പുറത്തുവരും.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ശേഷം ടി.പി.ചന്ദ്രശേഖരന്‍ വധവും ഒത്തുതീര്‍പ്പിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും സോളിഡാരിറ്റി ആരോപിച്ചു. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം, സെകട്ടറി സുബ്ഹാന്‍ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks