പെട്രോള്‍ വിലവര്‍ധന
പൗരന്മാരോടുള്ള വെല്ലുവിളി
-ടി. ആരിഫലി
പൗരന്മാരോടുള്ള വെല്ലുവിളി
-ടി. ആരിഫലി
കോഴിക്കോട്: പെട്രോള്‍ ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പൗരന്മാരോടുള്ള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. രാജ്യവുമായി ബന്ധപ്പെട്ട മര്‍മപ്രധാനമായ വിഷയങ്ങളിലൊന്നും തീരുമാനമെടുക്കാനുള്ള അവകാശം ഫലത്തിലിപ്പോള്‍ സര്‍ക്കാറിന്‍െറ കൈകളിലല്ല എന്നതാണ് യാഥാര്‍ഥ്യം. പൂര്‍വികര്‍ തിരിച്ചുപിടിച്ച രാജ്യത്തിന്‍െറ പരമാധികാരം ആഗോള-ബഹുരാഷ്ട്ര കുത്തകകള്‍ക്കുമുന്നില്‍ അടിയറവെച്ചതിന്‍െറ പരിണതഫലമാണിത്. രാജ്യത്തിനകത്ത് മാന്യമായ പൗരജീവിതം സാധ്യമാകാന്‍ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് ബഹുജന ചെറുത്തുനില്‍പുകള്‍ ഉയര്‍ന്നുവരണമെന്ന് ആരിഫലി ആഹ്വാനം ചെയ്തു.
No comments:
Post a Comment
Thanks