യുവജന കണ്‍വെന്‍ഷന്‍
മടിക്കേരി: ‘പുതുവിപ്ളവത്തിനു വേണ്ടി ഒരുങ്ങുക’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി യൂത്ത്വിങ് നടത്തുന്ന സംസ്ഥാനതല കാമ്പയിന്‍ ഭാഗമായി കുടക് ജില്ലാ യുവജന കണ്‍വെന്‍ഷന്‍ നടത്തി. യൂത്ത്വിങ് സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ഹുസൈന്‍ കോഡിബെംഗ്ര ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മംഗലാപുരം യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി കണ്ണൂര്‍ സെക്രട്ടറി കെ. സാദിഖ്, യൂത്ത്വിങ് കുടക് കണ്‍വീനര്‍ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. കെ.ടി. ബഷീര്‍ നന്ദി പറഞ്ഞു.
No comments:
Post a Comment
Thanks