‘വാതക പൈപ്പ്ലൈന്‍: നഷ്ടപരിഹാര
പ്രശ്നമായി ചുരുക്കരുത് ’
പ്രശ്നമായി ചുരുക്കരുത് ’
കണ്ണൂര്‍: വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് അത് കടന്നുപോകുന്ന പ്രദേശത്തെ സ്ഥലമുടമകളുടെ നഷ്ടപരിഹാര പ്രശ്നമായി ചുരുക്കരുതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍. ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറത്തിന്‍െറ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് സുരക്ഷാപ്രശ്നം മാത്രമല്ല, ജനസാന്ദ്രമായ കേരളത്തില്‍ അതീവമലിനീകരണ വ്യവസായങ്ങള്‍ വരാനും ഇടയാകും. ജനവാസകേന്ദ്രങ്ങളില്‍ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ പാടില്ളെന്ന നിയമം നിലവിലിരിക്കെ അധികാരികള്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഡോ. ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എ. ഗോപാലന്‍, യു.കെ. സെയ്ത്, പ്രേമന്‍ പാതിരിയാട്, കെ. സാദിഖ് ഉളിയില്‍, സി. ശശി, ഹംസ മാസ്റ്റര്‍, കെ.കെ. ജലേഷ്, കെ.എം. മാത്യു, എ.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: എ. ഗോപാലന്‍ (ചെയര്‍.), പ്രേമന്‍ പാതിരിയാട് (വൈ. ചെയര്‍.), യു.കെ. സെയ്ത് (ജന. കണ്‍.)

No comments:
Post a Comment
Thanks