ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 11, 2012

ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ വീണ്ടും തടഞ്ഞു; 144 പേര്‍ അറസ്റ്റില്‍

 
 
 
 
 ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ
വീണ്ടും തടഞ്ഞു; 144 പേര്‍ അറസ്റ്റില്‍
ചക്കരക്കല്ല്: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവള ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ പ്രദേശവാസികള്‍ വീണ്ടും തടഞ്ഞു. 62 സ്ത്രീകള്‍ ഉള്‍പ്പെടെ 144 പേര്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം രോഷാകുലരായ ജനങ്ങള്‍ തടഞ്ഞിട്ടു.
ചാനല്‍ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത് കാമറ കേടുവരുത്തി. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. സര്‍വേ നടത്താനത്തെിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു.
കണ്ണൂര്‍ തഹസില്‍ദാര്‍ സി.എം. ഗോപിനാഥ്, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണന്‍, സര്‍വേ ഏറ്റെടുത്ത റൂബി കണ്‍സല്‍ട്ടന്‍റ് കമ്പനി ഡയറക്ടര്‍ ജോസ് കെ. വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ് മുഴപ്പാല നരിക്കോട് ഭാഗത്ത് സര്‍വേ നടന്നത്. കഴിഞ്ഞ ദിവസത്തെ സംഭവത്തത്തെുടര്‍ന്ന് കൂടുതല്‍ പേര്‍ സര്‍വേ തടയാനത്തെിയിരുന്നു. വന്‍ പൊലീസ് സന്നാഹവും രാവിലത്തെന്നെ എത്തി.
സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍  സംഘര്‍ഷമുടലെടുക്കുകയും കര്‍മസമിതി ഭാരവാഹികളായ ഡോ. എം. മുഹമ്മദലി, യു.ടി. ജയന്തന്‍, രാജന്‍ കാപ്പാട്, രമേശ് ചൊവ്വ, അമ്പന്‍ രാജന്‍, സി.കെ. നളിനി, സി.കെ. സുഷമ തുടങ്ങിയ 144 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതിഷേധിച്ചു
ചക്കരക്കല്ല്: ഗ്രീന്‍ ഫീല്‍ഡ് റോഡുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥ ചിത്രീകരിക്കാനത്തെിയ വേള്‍ഡ് വിഷന്‍ പ്രാദേശിക ചാനല്‍ കാമറാമാന്‍ കെ. ബിജുവിനെ കൈയേറ്റം ചെയ്യുകയും കാമറ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ചക്കരക്കല്ല് പ്രസ് ഫോറം പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എ.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. രാജ് നാരായണന്‍, സി.പി. അശ്റഫ്, കെ.കെ. ഇബ്രാഹിം, ഇ.എം. ശ്രീകേഷ്, കെ.കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു.
ഹര്‍ത്താല്‍ പൂര്‍ണം
ചക്കരക്കല്ല്: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ തടഞ്ഞ പ്രദേശവാസികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചക്കരക്കല്ലിലും പരിസര പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണം. ചക്കരക്കല്ല്, മുഴപ്പാല, പനയത്താംപറമ്പ്, മാച്ചേരി, മൗവഞ്ചേരി, അപ്പക്കടവ് പ്രദേശങ്ങളിലായിരുന്നു ഹര്‍ത്താലാചരിച്ചത്.
സര്‍വേയുമായി
സഹകരിക്കണം -കലക്ടര്‍
കണ്ണൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിന്‍െറയും നിലവിലുള്ള ചൊവ്വ-മട്ടന്നൂര്‍ റോഡ് വീതികൂട്ടുന്നതിന്‍െറയും പഠന സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സര്‍വേയുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍. രണ്ട് പഠന സര്‍വേകളുടെയും റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചതിനു ശേഷം മുഴുവന്‍ ജനങ്ങളുമായി ചര്‍ച്ചചെയ്തു മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂ. റോഡിന്‍െറ വീതി 45 മീറ്റര്‍ മാത്രമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

No comments:

Post a Comment

Thanks