സ്പര്‍ധ വളര്‍ത്തി വിദ്യാഭ്യാസ
പുരോഗതി തടയരുത് -എസ്.ഐ.ഒ
കോഴിക്കോട്: പിന്നാക്ക പ്രദേശങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ ക്കും ഗുണകരമാകുന്ന വിദ്യാഭ്യാസ പുരോഗതിക്ക് സാമുദായിക സ്പര്‍ധ വളര്‍ത്തി തടയിടരുതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.എന്‍.എസ്.എസ്, എസ്.എന്‍. ഡി.പി തുടങ്ങിയ സാമുദായിക സംഘടനകളോടൊപ്പം സി.പി. എമ്മും ചേര്‍ന്ന് മുസ്ലിംലീഗിനോടുള്ള രാഷ്ട്രീയ വിരോധത്തിന്‍െറ മറവില്‍ ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുകയും അവകാശപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ കേരളത്തിന് ചേര്‍ന്നതല്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
No comments:
Post a Comment
Thanks