കേള്‍വിക്കുറവും സംസാരവൈകല്യവുമുള്ള
കുട്ടികള്‍ക്ക് പ്രീപ്രൈമറി സ്കൂള്‍
കുട്ടികള്‍ക്ക് പ്രീപ്രൈമറി സ്കൂള്‍
പയ്യന്നൂര്‍: കേള്‍വിക്കുറവും സംസാരവൈകല്യവുമുള്ള കുട്ടികള്‍ക്ക് പ്രീപ്രൈമറി സ്കൂള്‍. വിളയാങ്കോട് വോയ്സ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറപ്പിയുടെ ഭാഗമായാണ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ ആഭിമുഖ്യത്തിലാണ് തെറപ്പി സൗകര്യങ്ങളോടെ സൗജന്യമായി പ്രീസ്കൂള്‍ സംവിധാനമൊരുക്കിയത്. വിദ്യാലയത്തിന്‍െറ ഉദ്ഘാടനം ടി.ഐ.ടി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം നിര്‍വഹിച്ചു. ടി.ഐ.ടി അക്കാദമിക് ഡയറക്ടര്‍ വി. സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. സോന, ഒ. അബ്ദുറഹ്മാന്‍, കെ. ഹസീന എന്നിവര്‍ സംസാരിച്ചു. കാരുണ്യനികേതന്‍ ഹെഡ്മിസ്ട്രസ് സൗദ പടന്ന സ്വാഗതവും സി.കെ. മുനവിര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks