ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 27, 2012

പലിശരഹിത സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം

പലിശരഹിത സംരംഭങ്ങളെ
ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം
കോയമ്പത്തൂര്‍: ഇന്ത്യയില്‍ പലിശരഹിത സംരംഭങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സംഗമം മള്‍ട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്‍െറ ആദ്യ ഡയറക്ടര്‍ ബോര്‍ഡിനു മുന്നോടിയായി ചേര്‍ന്ന ചര്‍ച്ചാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലിശാധിഷ്ഠിതമാണെന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് വരാന്‍ മടിച്ചുനില്‍ക്കുന്നവര്‍ക്ക് പലിശരഹിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ രാജ്യത്തിന്‍െറ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അവസരം നല്‍കാന്‍ സാധിക്കും. എന്നാല്‍, ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങളുണ്ടാവുന്നില്ല. മാത്രമല്ല, അതിനുവേണ്ടിയുള്ള എല്ലാ ശ്രമങ്ങളേയും മുളയിലേ നുള്ളിക്കളയാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തമിഴ്നാട് അമീര്‍ ഷബീര്‍ അഹ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തു
തുടര്‍ന്ന് ചേര്‍ന്ന പ്രൊമോട്ടര്‍മാരുടെ യോഗത്തില്‍ ഓഡിറ്ററെ നിശ്ചയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപംനല്‍കുകയും ചെയ്തു. തമിഴ്നാട്ടില്‍ ആറും കേരളത്തില്‍ പതിനൊന്നും പോണ്ടിച്ചേരിയില്‍ രണ്ടും ബ്രാഞ്ചുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. ചീഫ് പ്രമോട്ടര്‍ കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ഹുസൈന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമോട്ടര്‍മാരായ പി.പി. അബ്ദുറഹിമാന്‍, ഐ. കരീമുല്ല, തുഫൈല്‍ അഹ്മദ്. ശൈഖ് ദാവൂദ്, കെ. രാജേന്ദ്രന്‍, എ.യു. റഹീമ, എം. സഈദ, എ. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks