സമുദായ ഐക്യം ഊട്ടി ഉറപ്പിച്ച്
ജമാഅത്തെ ഇസ്‌ലാമി
ഇഫ്താര്‍ സംഗമം
കോഴിക്കോട്: മുസ്‌ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളേയും എഴുത്തുകാരേയും വ്യാപാര പ്രമുഖരേയും അണിനിരത്തി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മറ്റി കോഴിക്കോട് അസ്മ ടവറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വിവിധ തുറകളിലെ ആളുകളുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ക്കൊണ്ടും ശ്രദ്ധേയമായി. കേരളീയ മുസ്‌ലിം സമുദായത്തിന്റെ വിഭവ ശേഷി പൊതുമണ്ഡലത്തിന് ഏതളവില്‍ ഉപകാരപ്പെടുന്നു എന്നതിനെക്കുറിച്ച് പൊതുസമൂഹവും സമുദായവും ഗൗരവത്തിലാലോചിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ആമുഖ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാം ഭീതിയുടെ അന്തരീക്ഷം ഉപയോഗപ്പെടുത്തി മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണം. മുസ്‌ലിംകളെ സംശത്തിന്റെ കരിനിഴലില്‍ നിര്‍ത്തുന്നതിനു പകരം സമുദായത്തിന്റെ വിഭവശേഷിയെ സാമൂഹിക പുരോഗതിക്കായി ഉപയോഗപ്പെടുത്താന്‍ സമൂഹവും ഭരണകൂടവും സന്നദ്ധമാകണമെന്നും അമീര്‍ പ്രസ്താവിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ഐ ഷാനവാസ് എം.പി, കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി, മുന്‍ ഡി.സി.സി പ്രസിഡന്റ് ബീരാന്‍ കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, യു.എ ഖാദര്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, തബ്‌ലീഗ് ജമാഅത്ത് നേതാവ് അബുല്‍ ഖൈര്‍ മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി.അമീര്‍ പ്രൊഫസര്‍ കെ.എ സിദ്ധീഖ് ഹസ്സന്‍ സമാപന പ്രസംഗം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറുപ്പ, മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ പാറക്കടവ്, സിജി ഡയറക്ടര്‍ ഡോ.അബൂബക്കര്‍, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ കുട്ടി, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.പി സക്കീര്‍ ഹുസൈന്‍, സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.ടി.പി അഷ്‌റഫ്, നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ നന്മണ്ട, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ്, തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍, വിചിന്തനം എഡിറ്റര്‍ ഇ.കെ.എം പന്നൂര്‍, ചന്ദ്രിക എഡിറ്റര്‍ നവാസ് പൂനൂര്‍, എ.പി കുഞ്ഞാമു, ഡോ.കെ മൊയ്തു, തോട്ടത്തില്‍ റഷീദ്, ഡോ.അബ്ദുല്ല ചെറയക്കാട്, ഡോ.പി.സി അന്‍വര്‍, പി.സി താഹിര്‍, ഡോ.കുഞ്ഞാലി, പ്രൊഫ. യാസീന്‍ അഷ്‌റഫ്, ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ് ടി.സി അഹമ്മദ്, ഹജ്ജ് കമ്മറ്റി മെമ്പര്‍ വി.കെ അലി, വഖഫ് ബോര്‍ഡ് അംഗം പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി, പി.കെ അഹമ്മദ്, നിഷാദ്, അഹ്മ്മദ് (മലബാര്‍ ഗോള്‍ഡ്), ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബുറഹ്മാന്‍, അസി.അമീര്‍ എം.കെ മുഹമ്മദലി, സെക്രട്ടറിമാരായ ടി.കെ ഹുസൈന്‍, എന്‍.എം അബ്ദുറഹ്മാന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരികസാമ്പത്തിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
No comments:
Post a Comment
Thanks