എസ്.എഫ്.ഐയുടേത്
ഗുണ്ടാരാഷ്ട്രീയം -എസ്.ഐ.ഒ
ഗുണ്ടാരാഷ്ട്രീയം -എസ്.ഐ.ഒ
തലശ്ശേരി: എസ്.എഫ്.ഐ കേരളത്തിലെ കാമ്പസില്‍ പിന്തുടരുന്നത് ഗുണ്ടാ രാഷ്ട്രീയമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തലശ്ശേരി എന്‍ജിനീയറിങ് കോളജില്‍ എസ്.ഐ.ഒ പ്രവര്‍ത്തകരെ മര്‍ദിച്ച എസ്.എഫ്.ഐ നടപടിയില്‍ അദ്ദേഹം പ്രതിഷേധിച്ചു. എന്‍ജിനീയറിങ് കോളജില്‍ നടന്ന സംഭവം സി.പി.എമ്മിന്‍െറ ഫാഷിസ്റ്റ് സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. സംഭവത്തില്‍ കണ്ടാലറിയുന്ന 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസിലും കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. മര്‍ദനത്തില്‍ പരിക്കേറ്റ നാല് എസ്.ഐ.ഒ പ്രവര്‍ത്തകരെ തലശ്ശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികള്‍ക്കെതിരെ പരാതി നല്‍കിയില്ളെങ്കില്‍ പ്രിന്‍സിപ്പല്‍ക്കെതിരെ യു.ജി.സിയിലും ആന്‍റി റാഗിങ് സെല്ലിലും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം, ജില്ലാ സെക്രട്ടറി കെ.എം. ആശിഖ്, എന്‍ജിനീയറിങ് കോളജ ് കാമ്പസ് സെക്രട്ടറി കെ. അഫ്സല്‍ ഹുസൈന്‍ എന്നിവരും പങ്കെടുത്തു.

No comments:
Post a Comment
Thanks