കോഴിക്കോട്്: സംസ്ഥാനത്ത് കള്ള് നിരോധവുമായി ബന്ധപ്പെട്ട് ഹൈകോടതി നടത്തിയ പരാമര്‍ശം ഭരണകൂടവും സമൂഹവും ഗൗരവപൂര്‍വം ചര്‍ച്ചചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധം എന്നത് ഭരണഘടനതന്നെ അനുശാസിക്കുന്ന തത്വമാണ്.
കള്ള് നിരോധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോള്‍ തൊഴില്‍ പ്രശ്നം മാത്രം ഉന്നയിച്ച് ചര്‍ച്ച വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നത് ശരിയല്ല. അരലക്ഷം തൊഴിലാളികള്‍ പോലും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. വേറെയും ഒട്ടേറെ മേഖലകളില്‍ സംസ്ഥാനത്ത് തൊഴില്‍ സാധ്യതകള്‍ തുറന്നുകിടപ്പുണ്ട്. പത്ത് ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍തന്നെ സംസ്ഥാനത്ത് തൊഴില്‍ എടുക്കുന്നുണ്ട്.
കള്ളുമേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. കള്ള് നിരോധവുമായി ബന്ധപ്പെട്ട ചര്‍ച്ച സമൂഹത്തില്‍ സാമുദായിക ധ്രുവീകരണത്തിന് നിമിത്തമാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

No comments:
Post a Comment
Thanks