ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 8, 2012

മലപ്പുറം സെക്രട്ടേറിയറ്റാകുന്നു എന്നു കുറ്റപ്പെടുത്തുന്നത് അപഹാസ്യം


സമുദായ കേന്ദ്രങ്ങളിലിരുന്ന് ഭരണം
നിയന്ത്രിക്കുന്നവര്‍ മലപ്പുറം
സെക്രട്ടേറിയറ്റാകുന്നു
എന്നാക്ഷേപിക്കുന്നു -ടി. ആരിഫലി
ഫറോക്ക് (കോഴിക്കോട്): സ്വന്തം സമുദായ-ജാതി ആസ്ഥാനങ്ങളിലിരുന്ന് സംസ്ഥാന ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍, മലപ്പുറം സെക്രട്ടേറിയറ്റാകുന്നു എന്നു കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി.
ഏതു രാഷ്ട്രീയ സംഭവങ്ങളെയും സാമുദായിക വര്‍ണം നല്‍കാനും അതുവഴി  ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ചില രാഷ്ട്രീയ നേതാക്കളും ജാതി-സമുദായ സംഘടനകളും മാധ്യമങ്ങളുമാണ് ഇതിനു ബലം നല്‍കുന്നത്. കേരളീയ സമൂഹത്തിന് ഇത് വലിയ നഷ്ടം വരുത്തുമെന്ന് മതേതര സമൂഹം തിരിച്ചറിയണം. എസ്.ഐ.ഒ ഫറോക്ക് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രപരമായി ഏറെ പിന്നാക്കംപോയ കേരളീയ മുസ്ലിംസമൂഹം വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പുരോഗതിയിലേക്ക് ഒരല്‍പമെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന  ചരിത്ര ഘട്ടമാണിത്. 
ഈ വികസന പ്രവണതക്ക് തടയിടലാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ഉദ്ദേശ്യമെന്നത് തിരിച്ചറിയണം. ഓരോ വിവാദത്തിലൂടെയും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി അവിഹിതമായത് നേടുകയും മുസ്ലിം സമുദായത്തിന്‍െറ ന്യായമായ അവകാശങ്ങള്‍ പോലും തടയുകയും ചെയ്യുക എന്നതാണ് വിവാദങ്ങളുടെ അനന്തരഫലം -അദ്ദേഹം അഭിപ്രായപ്പെട്ടു.

No comments:

Post a Comment

Thanks