സൗഹൃദ സാന്നിധ്യമായി ജമാഅത്ത് നേതാക്കള്‍
സലഫിനഗര്‍ (കോഴിക്കോട്): മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളന നഗരിയില്‍ സൗഹൃദ സന്ദര്‍ശനത്തിന് ജമാഅത്തെ ഇസ്ലാമി നേതാക്കളത്തെി. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍മാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.ഐ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍, ശാന്തപുരം അല്‍ ജാമിഅ മുദീര്‍ അബ്ദുല്ലാ മന്‍ഹാം, മീഡിയ സെക്രട്ടറി ടി. ശാക്കിര്‍ എന്നിവരാണ് സലഫിനഗറിലത്തെിയത്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, അബ്ദുറഹ്മാന്‍ പാലത്ത്, ബാബു സേഠ്, എം.എം. അക്ബര്‍ തുടങ്ങിയവര്‍ അതിഥികളെ സ്വീകരിച്ചു.
No comments:
Post a Comment
Thanks