ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 7, 2012

'സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച നഗരസഭക്കെതിരെ നടപടി എടുക്കണം'

'സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച
നഗരസഭക്കെതിരെ നടപടി എടുക്കണം'
തലശേãരി: പ്രവര്‍ത്തനംതുടങ്ങുക പോലുംചെയ്യാത്ത മത്സ്യമാലിന്യ സംസ്കരണ പ്ലാന്റ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് തലശേãരി നഗരസഭാധികൃതര്‍ സംസ്ഥാന സര്‍ക്കാറിനെയും ദേശീയ മനുഷ്യാവകാശ കമീഷനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പുന്നോല്‍ പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍ ആവശ്യപ്പെട്ടു.  പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പച്ചക്കറി മാലിന്യ സംസ്കരണ പ്ലാന്റ് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, പ്രസ്തുത പ്ലാന്റും നല്ല നിലയില്‍പ്രവര്‍ത്തിക്കുന്നതായാണ് നഗരസഭ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജിനുതാഴെ മാലിന്യമലകള്‍ സൃഷ്ടിക്കപ്പെട്ടത് പ്രസ്തുത പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനാലാണ് ^അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:

Post a Comment

Thanks