മുണ്ടേരി പഞ്ചായത്തില്‍ ‘സുസ്ഥിര’
സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക്
ഇന്ന് തുടക്കം
സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക്
ഇന്ന് തുടക്കം
കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തില്‍ ജില്ല ശുചിത്വ മിഷന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന ‘സുസ്ഥിര’ സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കംകുറിക്കുമെന്ന് പ്രസിഡന്‍റ് സി. ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കുക, മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക, ബയോഗ്യാസ് പ്ളാന്‍റ്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുക, പ്ളാസ്റ്റിക് ഉപയോഗം കുറക്കുകയും ഉപയോഗശൂന്യമായ പ്ളാസ്റ്റിക്, വീടുകളില്‍നിന്ന് ശേഖരിച്ച് റീസൈക്ളിങ് സെന്‍ററില്‍ എത്തിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. ജനങ്ങളില്‍ ശുചിത്വശീലവത്കരണത്തിനായി അയല്‍ക്കൂട്ടങ്ങള്‍, സ്കൂള്‍ പി.ടി.എകള്‍, അങ്കണവാടികള്‍, കുടുംബശ്രീകള്‍, വ്യാപാര-വ്യവസായ മേഖലകള്‍ തുടങ്ങി വിവിധ സംഘടനാ സംവിധാനങ്ങളില്‍ ശുചിത്വ സന്ദേശം പ്രചരിപ്പിച്ചിരുന്നു. കടകളില്‍ ശുചിത്വ സന്ദേശ സ്റ്റിക്കര്‍ പതിപ്പിക്കല്‍, വീടുകളില്‍ ശുചിത്വ കലണ്ടര്‍ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. ശുചിത്വമുള്ള വീടും പരിസരവും, ശുചിത്വമുള്ള മാര്‍ക്കറ്റുകള്‍, ശുചിത്വമുള്ള പൊതുസ്ഥലങ്ങള്‍ എന്നിവയുമാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍. പ്ളാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം കുറക്കുന്നതിന് 40 മൈക്രോണില്‍ താഴെയുള്ള കാരിബാഗുകള്‍ പഞ്ചായത്ത് പരിധിയില്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരോധിക്കും.
8000 വീടുകളില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്യും. വീടുകള്‍, കടകള്‍ എന്നിവിടങ്ങളില്‍നിന്ന് ശുചിയാക്കി സൂക്ഷിച്ച പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന് ശുചിത്വ വളന്‍റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. പ്ളാസ്റ്റിക് ശേഖരണത്തിന് ഒരു വാഹനവും തയാറായിവരുകയാണ്. പ്ളാസ്റ്റിക് ശേഖരണത്തിന്‍െറ പഞ്ചായത്തുതല ഉദ്ഘാടനം ജില്ല കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ ഇന്ന് വൈകീട്ട് 3.30ന് തലമുണ്ട വായനശാല പരിസരത്ത് നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് പി. ചന്ദ്രന്‍, സെക്രട്ടറി കെ. രത്നാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി. ലത, വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി.കെ. പ്രമീള, ക്ഷേമകാര്യ ചെയര്‍മാന്‍ പി. ശ്രീനിവാസന്‍, പഞ്ചായത്ത് അംഗം കെ. പ്രകാശന്‍, ഭാസ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks