സിനിമ സാമൂഹികപ്രശ്നങ്ങള്‍
കൈകാര്യം ചെയ്യുന്നതാകണം -ഷെറി
കൈകാര്യം ചെയ്യുന്നതാകണം -ഷെറി
കണ്ണൂര്‍: സമൂഹത്തിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് സംവിധായകനും നിര്‍മാതാവുമായ ഷെറി അഭിപ്രായപ്പെട്ടു. മുഖ്യധാരാ സിനിമകളില്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ അവഗണിക്കുന്ന പ്രവണതകള്‍ കടന്നുകൂടിയ പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ഈ രംഗത്ത് പുതിയ തലമുറ കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.അബ്ദുന്നാസര്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടോടി എന്ന ഹ്രസ്വചിത്രത്തിന്‍െറ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി ഒരുമ കലാവേദിയാണ് ഫിലിം പുറത്തിറക്കിയത്.
കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി. രാധാകൃഷ്ണന്‍ കൂടാളി, മുസ്തഫ കക്കാട്, യു.പി.സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും സി. അബ്ദുന്നാസര്‍ നന്ദിയും പറഞ്ഞു. ഇസ്മയില്‍ പൈങ്ങോട്ടായി സീഡി പരിചയപ്പെടുത്തി.

No comments:
Post a Comment
Thanks