ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, June 11, 2013

ചേലോറയില്‍ മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

ചേലോറയില്‍ മാലിന്യം തള്ളാനുള്ള
ശ്രമം നാട്ടുകാര്‍ തടഞ്ഞു
ചക്കരക്കല്ല്: മാലിന്യം തള്ളാനത്തെിയ സ്വകാര്യ വാഹനം ചേലോറയില്‍ നാട്ടുകാര്‍ തടഞ്ഞു. സമയക്രമം തെറ്റിച്ച് മാലിന്യമിറക്കാനത്തെിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ഥലത്ത് ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടായി.
തിങ്കളാഴ്ച ഉച്ച മൂന്നിനാണ് സംഭവം. പതിവായി നഗരസഭയുടെ ലോറിയില്‍ രാവിലെ ആറിനും ഒമ്പതിനും മധ്യേയാണ് മാലിന്യം തള്ളുന്നത്. നേരത്തേയുള്ള വ്യവസ്ഥ ലംഘിച്ചത്തെിയ മാലിന്യം നഗരസഭയുടേതല്ളെന്നും സ്വകാര്യ സ്ഥാപനത്തില്‍നിന്നുള്ളതാണെന്നും ആരോപിച്ചാണ് നാട്ടുകാര്‍ സംഘടിച്ചത്. എന്നാല്‍, മാലിന്യം നഗരസഭയുടേതാണെന്നും നഗരസഭയില്‍ വാഹനമില്ലാത്തതിനാല്‍ സ്വകാര്യ വാഹനത്തില്‍ എത്തിക്കുകയായിരുന്നെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
എന്നാല്‍, മാലിന്യം രാവിലെ കൊണ്ടുവരുമെന്ന കലക്ടറുടെ ഉറപ്പ് ലംഘിച്ചതിനെകുറിച്ച നാട്ടുകാരുടെ ചോദ്യത്തിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ല.
ഇതിനിടെ മാലിന്യവുമായത്തെിയ ലോറിയുടെ താക്കോല്‍ കാണാതായതിനെതുടര്‍ന്ന് വാഹനം ഏറെനേരം വഴിയില്‍ കിടന്നു. സ്വകാര്യ സ്ഥാപനത്തിലെ മാലിന്യമാണത്തെിയതെന്നും പിടിക്കപ്പെട്ടപ്പോള്‍ നഗരസഭാധികൃതര്‍ ഏറ്റെടുത്തതാണെന്നും നാട്ടുകാര്‍ പറഞ്ഞു. ചക്കരക്കല്ല് എസ്.ഐമാരായ രാജീവ്കുമാര്‍, വത്സന്‍ എന്നിവര്‍ സ്ഥലത്തത്തെി.

No comments:

Post a Comment

Thanks