ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, June 10, 2013

‘ഒരു കൈ ഒരു തൈ’ കാമ്പയിന് തുടക്കം


‘ഒരു കൈ ഒരു തൈ’ കാമ്പയിന് തുടക്കം
കരൂപ്പടന്ന (തൃശൂര്‍ ): ‘നടൂ ഒരു കുഞ്ഞുതൈ, നേടൂ ഒരു തലമുറക്ക് തണല്‍’ എന്ന മുദ്രാവാക്യവുമായി മലര്‍വാടി ബാലസംഘം സംഘടിപ്പിക്കുന്ന ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി ബോധവത്കരണ കാമ്പയിന് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കരൂപ്പടന്ന ജെ ആന്‍ഡ് ജെ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള റിവര്‍ റിസര്‍ച് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ലത വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു.
ഇന്ന് നാമനുഭവിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ ഇളംതലമുറയല്ളെന്നും മുതിര്‍ന്ന തലമുറയാണെന്നും ഡോ. ലത അഭിപ്രായപ്പെട്ടു. കാമ്പയിന്‍െറ ഭാഗമായി മലര്‍വാടി ബാലസംഘാംഗങ്ങള്‍ സംസ്ഥാനത്ത് അരലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കും.
കരൂപ്പടന്ന ബാലസംഘം പ്രവര്‍ത്തകര്‍ പരിസ്ഥിതി ഗാനം ആലപിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍ അധ്യക്ഷത വഹിച്ചു.
മലര്‍വാടി അംഗങ്ങള്‍ തങ്ങളുടെ കൂട്ടുകാരെ മരം നടാന്‍ പ്രേരിപ്പിക്കുന്ന ‘ഗ്രീന്‍ ഷേക്ക് ഹാന്‍ഡ്’ പദ്ധതി ഉദ്ഘാടനം മലര്‍വാടി സംസ്ഥാന രക്ഷാധികാരി ടി.കെ. ഹുസൈന്‍ നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് കായംകുളം, ജൈവ കര്‍ഷകന്‍ സലീം കാട്ടകത്ത്, കെ.കെ. യൂസഫ്, വീരാന്‍ പി. സെയ്ത്, കെ.എം. സഈദ്, മുസ്തഫ മങ്കട, ഫൈസല്‍ തൃശൂര്‍, ശംസുദ്ദീന്‍ ചാവക്കാട്, ശംസുദ്ദീന്‍ വേളം എന്നിവര്‍ സംബന്ധിച്ചു.
കാമ്പയിനോടനുബന്ധിച്ച് സംസ്ഥാനത്തെ ആയിരം മലര്‍വാടി യൂനിറ്റുകളില്‍ ‘പച്ചപ്പ് -കാര്‍ഷിക പ്രദര്‍ശനം, ‘മഴ ദൃശ്യങ്ങള്‍’, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, , ‘വിജ്ഞാനപ്പച്ച’ പ്രശ്നോത്തരി, വഴിയോരപ്പച്ച, ഹരിതപ്രതിജ്ഞ, നന്മമരം, വിത്തറിവ്, കൃഷിഭവന്‍ സന്ദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ നൂറുദ്ദീന്‍ ചേന്നര അറിയിച്ചു.

No comments:

Post a Comment

Thanks