കക്കാട് കോര്‍ജാന്‍
യു.പിയില്‍ ‘വെളിച്ചം’
യു.പിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: കക്കാട് കോര്‍ജാന്‍ യു.പി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ പദ്ധതി തുടങ്ങി. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റി ചെയര്‍മാന്‍ അഹമ്മദ് പാറക്കല്‍, സ്കൂള്‍ ലീഡര്‍ എം.പി. തേജസിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം സീനിയര്‍ എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ബിസിനസ് ഡവലപ്മെന്‍റ് ഓഫിസര്‍ സി.സി. തബ്ഷീര്‍, കെ. ശരത് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പി. ശ്രീധരന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് എം.കെ. സുധ നന്ദിയും പറഞ്ഞു. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.
No comments:
Post a Comment
Thanks