മദ്യവിരുദ്ധ മുന്നണി
പ്രക്ഷോഭത്തിന്
പ്രക്ഷോഭത്തിന്
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം 1999ല്‍ റദ്ദുചെയ്യുമ്പോള്‍ ഉണ്ടായിരുന്ന അതേ അവസ്ഥയില്‍ പുനഃസ്ഥാപിക്കാന്‍ മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി പ്രക്ഷോഭത്തിനൊരുങ്ങുന്നു. 28ന് കണ്ണൂര്‍ കാല്‍ടെക്സിലും ഡിസംബര്‍ ഏഴിന് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും മദ്യവിരുദ്ധ ചിത്രരചനയും എക്സൈസ് വകുപ്പിന്‍െറ മദ്യവിരുദ്ധ നാടകവും നടത്തും. കണ്ണൂരില്‍ 28ന് മൂന്നിന് റോഷ്നി ഖാലിദും തലശ്ശേരിയില്‍ പി.ടി.എ റഹീമും ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് മുന്നണി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ അറിയിച്ചു.
No comments:
Post a Comment
Thanks