പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം:
സമരം സജീവമാക്കുന്നു
കണ്ണൂര്‍: പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം പൂര്‍ണാര്‍ഥത്തില്‍ പുന$സ്ഥാപിക്കുന്നതിനായി മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരിലും സമരം സജീവമാക്കുന്നു. ഇതിന്‍െറ ഭാഗമായി നവംബര്‍ 28ന് കാല്‍ടെക്സ് പരിസരത്ത് മദ്യവിരുദ്ധ പോസ്റ്റര്‍ രചനയും പ്രഭാഷണവും നടക്കും.
ഉച്ചക്ക് മൂന്നിന് നടക്കുന്ന പരിപാടി മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എക്സൈസ് വകുപ്പിന്‍െറ ‘വരല്ളേ ഈ വഴിയേ’ എന്ന നാടകം അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് തലശ്ശേരിയിലും മദ്യവിരുദ്ധ പോസ്റ്റര്‍ രചനയും പ്രഭാഷണവും നടക്കും. മദ്യം നിരോധിക്കുന്നതിനുള്ള പഞ്ചായത്തുകളുടെ അധികാരം പുന$സ്ഥാപിക്കുമെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഗ്ദാനത്തെ തുടര്‍ന്നായിരുന്നു 953 ദിവസമായി മലപ്പുറത്തു നടന്ന കേരള മദ്യ നിരോധന സമിതിയുടെ സമരം അവസാനിപ്പിച്ചത്. പിന്നീട് പ്രകടന പത്രികയിലും യു.ഡി.എഫ് ഈ വാഗ്ദാനം നല്‍കി. ഭരണത്തില്‍ വന്ന് ഏറെക്കാലമായിട്ടും ഇതിനുള്ള നടപടികള്‍ ഉണ്ടായില്ല. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എങ്കിലും നിലവിലുള്ള മദ്യ ഷാപ്പുകള്‍ക്ക് ബാധകമാകാത്ത വിധത്തിലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍, ജനറല്‍ കണ്‍വീനര്‍ രാജന്‍ കോരമ്പത്തേ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി പി. ഗോപിനാഥന്‍, മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ ഒര്‍ഗനൈസര്‍ ടി. ചന്ദ്രന്‍, സോളിഡാരിറ്റി ഭാരവാഹിയായ ഷുഹൈബ് മുഹമ്മദ്, എസ്.യു.സി.ഐ ഭാരവാഹി ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks