ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, December 13, 2012

ബസ്സ് സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക

 കണ്ണൂരില്‍ റദ്ദാക്കപ്പെട്ട 
ബസ്സ് സ്റ്റോപ്പുകള്‍
പുന:സ്ഥാപിക്കുക
 കണ്ണൂര്‍:കണ്ണൂര്‍ മേലെചൊവ്വ ഭാഗത്തുനിന്നും വരുന്ന ട്രാഫിക്ക് ബ്ളോക്ക് ഒഴിവാക്കി ആസ്പത്രി ബസ്സുകള്‍ക്ക് കാല്‍ടെക്സ് ജംഗ്ഷനിലോ തൊട്ടടുത്ത് സ്ഥലങ്ങളിലോ സ്റ്റോപ്പ് അനുവദിക്കണമെന്ന് ശ്രീചിത്ര ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ട്രാവലേഴ്സ് ആക്ഷന്‍ ഫോറം   േയാഗം ജില്ലാ കലക്ടറോടും ബന്ധപ്പെട്ട ട്രാഫിക് അധികാരികളോടും ആവശ്യപ്പെട്ടു.
 പകല്‍ സമയത്ത് ട്രെയിനിംഗ് സ്കൂള്‍, സയന്‍സ് പാര്‍ക്ക്, ഡി.ഡി. ഓഫീസ്, സബ്ബ് റജിസ്ട്രാഫീസ്, ബിഎസ്എന്‍എല്‍ ഭവന്‍, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും, ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാള്‍, വിവിധ പത്രമോഫീസുകള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിംഗ് കോംപ്ളക്സുകള്‍ എന്നിവിടങ്ങളിലേക്കും എത്തേണ്ടവരും രാത്രികാലങ്ങളില്‍ തായത്തെരു വലിയവളപ്പ് കാവ്, ട്രെയിനിംഗ് സ്കൂള്‍ പരിസരം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും താലൂക്ക് ഓഫീസ് പരിസരത്ത് ബസ്സിറങ്ങി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മുന്‍കാലങ്ങളില്‍ ട്രെയിനിംഗ് സ്കൂളിനടുത്തും കാല്‍ടെക്സ് ജംഗ്ഷനിലും സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ആയത് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുകയാണ്. ആയതിനാല്‍ മേല്‍ ആവശ്യം എത്രയും വേഗത്തില്‍ നടപ്പാല്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
 ട്രാവലേഴ്സ് ആക്ഷന്‍ ഫോറം രക്ഷാധികാരികളായി അശ്രഫ് ബംഗാളി മുഹല്ല, അഡ്വക്കറ്റ് കെ.എല്‍ അബ്ദുള്‍സലാം എന്നിവരേയും  പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, പ്രസിഡന്‍്റ് ഫോറം ഫോര്‍ പ്യൂപ്പിള്‍ ) -ചെയര്‍മാന്‍, മുഹമ്മദ് ഇംതിയാസ് (മണ്ഡലം പ്രസിഡണ്ട്, വെല്‍ഫയര്‍ പാര്‍ട്ടി) ജനറല്‍ കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങളായി ജിതേഷ് ഒ.പി (യുവമോര്‍ച്ച ജില്ലാ ട്രഷറര്‍) ആര്‍.രഞ്ജിത്ത് (യൂത്ത് കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം പ്രസിഡണ്ട്) എം.സി സജീഷ് (എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട്) ഇല്യാസ് ടി.പി (സോളിഡാരിറ്റി) ഇ.ബാലകൃഷ്ണന്‍, മുഹമ്മദ് താണ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, അദ്ധ്യക്ഷത വഹിച്ചു. അശ്രഫ് ബംഗാളി മുഹല്ല, ജിതേഷ് ഒ.പി, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks