ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 7, 2011

ആര്‍മി മേളക്ക് കണ്ണൂര്‍ ഒരുങ്ങുന്നു

 
 
 
ആര്‍മി മേളക്ക് കണ്ണൂര്‍ ഒരുങ്ങുന്നു
കണ്ണൂര്‍: ഡിസംബര്‍ 10ന് കണ്ണൂരില്‍ നടക്കുന്ന ആര്‍മി മേളക്ക് ഒരുക്കം തുടങ്ങി. മേളയുടെ ഭാഗമായി ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും പ്രദര്‍ശനം നടക്കുന്ന കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൌണ്ടിലും സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്ന ജവഹര്‍ സ്റ്റേഡിയത്തിലും ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പുതന്നെ സ്റ്റേഡിയവും പൊലീസ് പരേഡ് ഗ്രൌണ്ടും സൈന്യം ഏറ്റെടുത്ത് ശുചീകരണം നടത്തിയിരുന്നു.
 സ്റ്റേഡിയവും പരേഡ് ഗ്രൌണ്ടും കുഴികളും മറ്റും നികത്തി മിനുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ നടന്നത്. ആര്‍മി മേള പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
ബ്രഹ്മോസ് മിസൈല്‍,ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍, വിവിധയിനം യന്ത്ര തോക്കുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും 10ന് രാവിലെ 8.30 മുതല്‍ പരേഡ് ഗ്രൌണ്ടില്‍ നടക്കും. ഉച്ച 2.30 മുതലാണ് സ്റ്റേഡിയത്തിലെ അഭ്യാസ പ്രകടനങ്ങള്‍. ഫ്ലൈ പാസ്റ്റ്, സ്കൈ ഡ്രൈവിങ്, പാരാ മോട്ടോര്‍ ഗ്ലൈഡിങ്, മോട്ടോര്‍ സൈക്കിള്‍ ഡിസ്പ്ലേ, ഹോട്ട് എയര്‍ ബലൂണ്‍ എന്നിങ്ങനെ ആകാശത്തും ഭൂമിയിലുമുള്ള സാഹസിക അഭ്യാസങ്ങള്‍, ആര്‍മി നായകളുടെയും കുതിരകളുടെയും അഭ്യാസ പ്രകടനങ്ങള്‍ എന്നിവയുണ്ടാവും. എട്ടിന് അഭ്യാസ പ്രകടനങ്ങളുടെ പൂര്‍ണ റിഹേഴ്സല്‍ നടക്കും. പ്രദര്‍ശനവും റിഹേഴ്സലും പൊതുജനങ്ങള്‍ക്ക് സൌജന്യമായി കാണാന്‍ അവസരമൊരുക്കും.  മേളയുടെ ഭാഗമായി നഗരപരിസരങ്ങളിലും സൈനികരുടെ മേല്‍നോട്ടത്തില്‍ ശുചീകരണം നടക്കുന്നുണ്ട്. പഴയ ബസ്സ്റ്റാന്‍ഡ്, പ്രസ്ക്ലബ് ജങ്ഷന്‍ പരിസരങ്ങളിലെ തട്ടുകടകളും മറ്റും നീക്കം ചെയ്തു.

No comments:

Post a Comment

Thanks