മലയാള സിനിമയില്‍ നടക്കുന്നത്
പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി
പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി
കണ്ണൂര്‍: പ്രതിലോമ രാഷ്ട്രീയവത്കരണത്തിനുള്ള ശ്രമങ്ങളാണ് മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ‘ആദിമധ്യാന്തം’ സിനിമയുടെ സംവിധായകന്‍ ഷെറി അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൗണ്‍സ്ക്വയറില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പ്രതിലോമപരമായ ഉള്ളടക്കങ്ങളുമായാണ് മലയാളത്തില്‍ സിനിമകള്‍ ഇറങ്ങുന്നത്. തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ ‘ആദിമധ്യാന്തം’ തഴയപ്പെട്ടപ്പോള്‍ തങ്ങളുടെ ഭാഗം ആദ്യമായി ലോകത്തിനു മുന്നില്‍ പറയാന്‍ വഴിതന്നത് ‘മാധ്യമം’പത്രമാണ്. സിനിമക്ക് ഇന്ന് ലഭിച്ച അംഗീകാരത്തിന് മാധ്യമത്തോട് കടപ്പെട്ടിരിക്കുന്നു.ആനന്ദ് പട്വര്‍ധന്‍ ഇന്ത്യന്‍ ജാതീയതയെക്കുറിച്ച് ചെയ്ത ഡോക്യുമെന്‍ററിക്ക് ഉത്തരേന്ത്യയില്‍ വലിയ ജനക്കൂട്ടമാണ് ലഭിക്കുന്നത്.
ഈ ആള്‍ക്കൂട്ടങ്ങള്‍ ഭരണാധികാരികളെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. മലയാളത്തിലും അത്തരം സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ട്. അവയെ മുളയിലേ നുള്ളിക്കളയാനുള്ള ശ്രമങ്ങളുമുണ്ടെന്ന് ഷെറി ചൂണ്ടിക്കാട്ടി. ആദിമധ്യാന്തം സിനിമയുടെ നിര്‍മാതാവ് പി.എ. റഷീദിനെയും ആദരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഷെറിക്കും റഷീദിനും ഉപഹാരം നല്‍കി.

No comments:
Post a Comment
Thanks