ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 30, 2012

വെല്‍ഫെയര്‍ പാര്‍ട്ടി തളിപ്പറമ്പ് മണ്ഡലം പ്രഖ്യാപന സമ്മേളനം

 വെല്‍ഫെയര്‍ പാര്‍ട്ടി തളിപ്പറമ്പ്
മണ്ഡലം പ്രഖ്യാപന സമ്മേളനം
തളിപ്പറമ്പ്: രാഷ്ട്രീയ-കോര്‍പറേറ്റ്-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടാണ് ദാരിദ്ര്യത്തിന്‍െറ അടിസ്ഥന കാരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ മുഴുവന്‍ നികുതി ഒഴിവാക്കിയാലും കോര്‍പറേറ്റുകളുടെ നികുതി കൃത്യമായി പിരിച്ചെടുത്താല്‍ ക്ഷേമരാഷ്ട്രം പണിയാം. വെല്‍ഫെയര്‍ പാര്‍ട്ടി ജനാധിപത്യം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രാദേശിക കക്ഷികള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ദല്ലാള്‍പണി എടുക്കുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. കെ.എല്‍. അബ്ദുസലാം, പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, അഡ്വ. എ.കെ. ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു. നിയുക്ത തളിപ്പറമ്പ് മണ്ഡലം പ്രസിഡന്‍റ് അഡ്വ.എ.കെ. ധനലക്ഷ്മിക്ക് ജില്ലാ വൈസ് പ്രസിഡന്‍റ് ഡോ.ശാന്തി ധനന്‍ജയന്‍ പതാക കൈമാറി.
ഭാരവാഹികള്‍: അഡ്വ. എ.കെ. ധനലക്ഷ്മി (പ്രസി.), എ.ടി. സൈനുദ്ദീന്‍, സൗദ ഹനീഫ (വൈ. പ്രസി.), സി.പി. അബ്ദുജബ്ബാര്‍ മാസ്റ്റര്‍ (ജന. സെക്ര.), ചന്ദ്രന്‍ നൂഞ്ഞേരി, കുട്ടൂക്കന്‍ ഹമീദ് (സെക്ര.), ഖാലിദ് കുപ്പം (ട്രഷ.). സി.പി. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും എ.ടി. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks