ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, September 6, 2010

IFTHAR 2010 KANHIRODE

ഇഫ്താര്‍ സംഗമം

കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഏരിയ കമ്മിറ്റി ഹിദായത്ത് നഗര്‍ അല്‍ ഹുദ സ്കൂള്‍ ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ E. അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ T.P.R നാഥ്, I.U.M.L കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി M.P മുഹമ്മദലി, സോളിഡാരിറ്റി ജില്ല സമിതിയംഗം K.K ഫൈസല്‍ വാരം, രഘു മാസ്റ്റര്‍, കരുണാകരന്‍ മാസ്റ്റര്‍ , ഡോ. C.K ഖലീല്‍, ഡോ. T.K സബീര്‍, അഹ്മദ് പാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുെത്തു,
T. അഹ്മദ് മാസ്റ്റര്‍ സ്വാഗതവും ആശിഖ് ഹമീദ് നന്ദിയും പറഞ്ഞു.
സബീഹ്, P.C അജ്മല്‍, K. സജീം, C.H മുസ്തഫ, മുബശãിര്‍, K. ഷജീര്‍, P.P മുഹമ്മദ് (മമ്മദ്, ആമിനാസ്), C.P അബ്ദുല്ലാഹ് , A.M മുഹമ്മദ്, K.T മായന്‍ മാസ്റ്റര്‍, നസീഹ്, മുത്തു തുടങ്ങിയവര്‍ നേതൃത്തം നല്‍കി.












































Sunday, August 29, 2010

JIH SCHOLARSHIP

സ്കോളര്‍ഷിപ്പ് സ്കീം
2010-11 വര്‍ഷത്തേക്കുള്ള

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള സ്കോളര്‍ഷിപ്പ് സ്കീം 2010-11 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പി.ജി, എം.ഫില്‍, പി.എച്ച്,ഡി, പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കാം. നിലവില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷിക്കേണ്ടതാണ്. നേരിട്ടുള്ള കൌണ്‍സിലിംഗിനും അന്വേഷണങ്ങള്‍ക്കും ശേഷമായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുക. അപേക്ഷ ജമാഅത്തെ ഇസ്ലാമി പ്രാദേശിക യൂണിറ്റുകളിലാണ് നല്‍കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30

മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യംവെച്ച് കേരളാ ജമാഅത്തെ ഇസ്ലാമി നടപ്പിലാക്കി വരുന്ന പരിപാടികളുടെ ഭാഗമാണ് സ്കോളര്‍ഷിപ്പ് പദ്ധതി.

വിദ്യാര്‍ത്ഥികളിലെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ ,പ്രൊഫഷണല്‍ കോഴ്സുകള്‍, ഹ്യുമാനിറ്റീസ് ആന്റ് ആര്‍ട്സ്, എന്നീ വിഷയങ്ങളില്‍ ഉന്നത നിലവാരം
പുലര്‍ത്തുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിവരുന്നു. മത കലാലയങ്ങളിലെ തെരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്.
വിലാസം:
സ്കോളര്‍ഷിപ്പ്, ഹിറാ സെന്റര്‍, പോസ്റ് ബോക്സ്: 833, കോഴിക്കോട് - 4,
ഫോണ്‍: 0495 - 2724881, 2721645.
E- mail : hiracentre@asianetindia.com
visit:
http://www.jihkerala.com/htm/malayalam/social/scholarship.htm

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ടി അഹ്മദ് മാസ്റെര്‍
നാസിം
ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട്
Mob : 9447 690 530


അപേക്ഷാ ഫോമിനു ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, August 28, 2010

SIO KANHIRODE OFFICE OPENING 23-08-2010

എസ്. ഐ.ഒ കാഞ്ഞിരോട്
ഓഫീസ് ഉദ്ഘാടനം

കാഞ്ഞിരോട്: എസ്. ഐ.ഒ കാഞ്ഞിരോട് യൂനിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ നാസിം ടി. അഹ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു. എസ്. ഐ.ഒ ഏരിയ സെക്രട്ടറി കെ. എം ആശിഖ് ഹമീദ് അധ്യക്ഷത വഹിച്ചു.പി.സി അജ്മല്‍, കെ. സജീം, ഫവാസ്,പി.സി ഖലീല്‍ സംസാരിച്ചു.












Tuesday, August 24, 2010

OBIT-HAMZA FIRDOUS



ഹംസ
കൊട്ടാനിച്ചേരി ജയന്റെപീടികക്ക് സമീപം ഫിര്‍ദൌസില്‍ കെ. ഹംസ (54) നിര്യാതനായി.
ഭാര്യ: നഫീസ.
മക്കള്‍: നിഷാദ് (ബംഗളൂരു), അര്‍ഷാദ് (ദുബൈ), റംഷാദ്, സവാദ്, സഹദ്.
മരുമകള്‍: അന്‍സിയ.


20.08.2010