Saturday, September 11, 2010
ILLEGAL LIQUOR

വ്യാജ മദ്യ വില്‍പന:
പോലിസ് നടപടി ശക്തമാക്കി
പോലിസ് നടപടി ശക്തമാക്കി
കാഞ്ഞിരോട്: കുറ്റിപ്പുറം മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ മദ്യവേട്ട ശക്തമാക്കി. കുടിക്കിമൊട്ടയിലും പരിസര പ്രദേശങ്ങളിലും പോലിസ് റെയ്ഡ് നടത്തി മദ്യകുപ്പികള്‍ പിടിച്ചെടുത്തു. മാരുതി ആള്‍ട്ടോ കാറില്‍ മദ്യം വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലിസ് റെയ്ഡ് നടത്തിയത്.
09-09-2010/madhyamam/ch musthafa
09-09-2010/madhyamam/ch musthafa
MAYANMUKK-KANHIRODE ROAD

അവഗണനയുടെ ദുരിതംപേറി
മായന്‍മുക്ക്-കാഞ്ഞിരോട് റോഡ്
കാഞ്ഞിരോട്: മായന്‍മുക്ക്^കാഞ്ഞിരോട് റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതം അസാധ്യമായി. റോഡിലുള്ള കള്‍വര്‍ട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് തകര്‍ന്നിരുന്നെങ്കിലും പുനര്‍നിര്‍മാണം നടത്താന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. റോഡ് തകര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലാണ്. ഓവുചാലില്ലാത്തതു കാരണം മുണ്ടേരി റോഡില്‍നിന്ന് മഴവെള്ളം ഒഴുകിപ്പോകുന്നത് ഈ റോഡിലൂടെയാണ്. റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ മിക്ക റോഡുകളും നവീകരിച്ചിട്ടും ഈ റോഡിനോട് പഞ്ചായത്ത് അവഗണന കാണിക്കുന്നതില്‍ നാട്ടുകാരില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടല്‍ കാരണം പല പ്രധാന റോഡുകളും നവീകരണ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് വാര്‍ഡ് മെംബര്‍ കട്ടേരി പ്രകാശന്‍ സൂചിപ്പിച്ചു. കള്‍വര്‍ട്ട് പുനര്‍നിര്‍മാണത്തിന് തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മായന്‍മുക്ക്-കാഞ്ഞിരോട് റോഡ്
മുണ്ടേരി ഹൈസ്കൂള്‍, അല്‍ഹുദ സ്കൂള്‍, കാഞ്ഞിരോട് മദ്റസ, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളുമായി പുറവൂര്‍, മുണ്ടേരി, മായന്‍മുക്ക് തുടങ്ങിയ പ്രദേശവാസികള്‍ക്ക് എളുപ്പം ബന്ധപ്പെടാവുന്ന പ്രധാന മാര്‍ഗമാണത്രെ റോഡ്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയും പഞ്ചായത്ത് അധികൃതരുടെ അവഗണനക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജനകീയ വികസന സമിതി മുണ്ടേരി പഞ്ചായത്ത് കണ്‍വീനര്‍ ടി. അഹമ്മദ് മാസ്റ്റര്‍ അറിയിച്ചു.
10-09-2010/madhyamam/ch musthafa
Thursday, September 9, 2010
mangooose

കാഞ്ഞിരോട്ട് കീരിശല്യം രൂക്ഷം
കാഞ്ഞിരോട്: കാഞ്ഞിരോട്ടും പരിസരപ്രദേശങ്ങളിലും കീരികളുടെ ഉപദ്രവം വര്‍ധിച്ചുവരുന്നത് നാട്ടുകാരില്‍ ഭീതിപരത്തുന്നു. കാഞ്ഞിരോട്, തലമുണ്ട പ്രദേശങ്ങളിലെ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കീരികളുടെ കടിയേറ്റിരുന്നു. കടിയേറ്റവര്‍ ഇപ്പോഴും ചികില്‍സയിലാണ്. കീരിയുടെ കടിയേറ്റ പശു കഴിഞ്ഞദിവസം ചത്തത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി.കീരിയുടെ കടിയേറ്റാല്‍ നല്‍കേണ്ട കുത്തിവെപ്പിന് വന്‍തുക ചെലവഴിക്കേണ്ടിവരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പിനുള്ള മരുന്ന് ലഭ്യമല്ലാത്തതാണ് ഇതിനു കാരണം. കീരികളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയാവുന്നത് കാല്‍നടയാത്രക്കാരാണത്രെ. ആക്രമണത്തെ പ്രതിരോധിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ വടിയുമായാണ് നടക്കാറുള്ളത്. തൊഴിലാളികളെ ലഭ്യമല്ലാത്തതു കാരണം പറമ്പുകളില്‍ കാടുവളര്‍ന്നതാണ് കീരിശല്യം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
09-09-2010/madhyamam/ch musthafa
Wednesday, September 8, 2010
ഐ.ഡി.ബി സ്കോളര്‍ഷിപ്

ഐ.ഡി.ബി സ്കോളര്‍ഷിപ്
കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് (ഐ.ഡി.ബി) സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പലിശരഹിത വായ്പയായാണ് സ്കോളര്‍ഷിപ് അനുവദിക്കുക.
2010-11 അക്കാദമിക് വര്‍ഷത്തില്‍ ആദ്യ വര്‍ഷ പ്രഫഷനല്‍ ഡിഗ്രി പ്രവേശനം തേടുന്നവര്‍ക്ക് അപേക്ഷിക്കാം. മെഡിസിന്‍, എന്‍ജിനീയറിങ് (എല്ലാ വിഭാഗവും), ഹോമിയോപ്പതി, യൂനാനി, ആയുര്‍വേദം, അഗ്രികള്‍ചര്‍, ഫിഷറീസ്, ഫോറസ്ട്രി, ഫുഡ് ടെക്നോളജി, മൈക്രോ ബയോളജി, ബയോ ടെക്നോളജി, ബി.ബി.എ, എല്‍.എല്‍.ബി കോഴ്സുകള്‍ക്കാണ് സ്കോളര്‍ഷിപ് അനുവദിക്കുക. ബി.ബി.എ, എല്‍.എല്‍.ബി കോഴ്സിന് അപേക്ഷിക്കുന്നവര്‍ പ്ലസ്ടുവിന് ഇംഗ്ലീഷ് ഓപ്ഷനല്‍ വിഷയങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടണം. അപേക്ഷാഫോം www.metdelhi.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെപ്റ്റംബര്‍ 20നു മുമ്പ് ഇസ്ലാമിക് യൂത്ത് സെന്റര്‍, 5/3274 എ, ബാങ്ക് റോഡ്, കോഴിക്കോട് 673001, ഫോണ്‍: 0495 2765308, 9895433632 എന്ന വിലാസത്തില്‍ അയക്കണം.
സ്കോളര്‍ഷിപ് തുക കോഴ്സ് പൂര്‍ത്തിയാക്കിയശേഷം പലിശയില്ലാതെ തവണകളായി തിരിച്ചടച്ചാല്‍ മതി. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുക്കുക.
പ്ലസ്ടു, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് അല്ലെങ്കില്‍ ബയോളജി വിഷയങ്ങളിലെ മാര്‍ക്കിന് 60 ശതമാനവും എസ്.എസ്.എല്‍.സി മാര്‍ക്കിന് 20 ശതമാനവും സാമ്പത്തിക പിന്നാക്കാവസ്ഥക്ക് 20 ശതമാനവും പരിഗണന നല്‍കിയായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 2, 3 തീയതികളില്‍ കോഴിക്കോട്ട് ഇന്റര്‍വ്യൂ നടക്കും.

Monday, September 6, 2010
IFTHAR 2010 KANHIRODE
ഇഫ്താര്‍ സംഗമം
കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഏരിയ കമ്മിറ്റി ഹിദായത്ത് നഗര്‍ അല്‍ ഹുദ സ്കൂള്‍ ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ E. അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ T.P.R നാഥ്, I.U.M.L കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി M.P മുഹമ്മദലി, സോളിഡാരിറ്റി ജില്ല സമിതിയംഗം K.K ഫൈസല്‍ വാരം, രഘു മാസ്റ്റര്‍, കരുണാകരന്‍ മാസ്റ്റര്‍ , ഡോ. C.K ഖലീല്‍, ഡോ. T.K സബീര്‍, അഹ്മദ് പാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുെത്തു,
T. അഹ്മദ് മാസ്റ്റര്‍ സ്വാഗതവും ആശിഖ് ഹമീദ് നന്ദിയും പറഞ്ഞു.
സബീഹ്, P.C അജ്മല്‍, K. സജീം, C.H മുസ്തഫ, മുബശãിര്‍, K. ഷജീര്‍, P.P മുഹമ്മദ് (മമ്മദ്, ആമിനാസ്), C.P അബ്ദുല്ലാഹ് , A.M മുഹമ്മദ്, K.T മായന്‍ മാസ്റ്റര്‍, നസീഹ്, മുത്തു തുടങ്ങിയവര്‍ നേതൃത്തം നല്‍കി.

Subscribe to:
Posts (Atom)