Saturday, June 29, 2013
‘ഒരു കൈ ഒരു തൈ’ എടക്കാട് ഏരിയാതല ഉദ്ഘാടനം
‘ഒരു കൈ ഒരു തൈ’ എടക്കാട്
ഏരിയാതല ഉദ്ഘാടനം
കാഞ്ഞിരോട് : മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ കാമ്പയിന്’ എടക്കാട് ഏരിയാതല ഉദ്ഘാടനം കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ ഹുദ ഇംഗ്ളീഷ് സ്കൂളില്‍ മുണ്ടേരി പഞ്ചായത്ത് മെമ്പര്‍ രമണി ടീച്ചര്‍ നിര്‍വഹിച്ചു. മുണ്ടേരി പഞ്ചായത്ത് അസി. കൃഷി ഓഫീസര്‍ ജയരാജ്, മലര്‍വാടി ക്യാപ്റ്റന്‍ ഹഫാം എന്നിവര്‍ മരത്തൈ നട്ടു. ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയ സെക്രട്ടറി ഉമ്മര്‍കുട്ടി അധ്യക്ഷത വഹിച്ചു. അഹ്മദ് പാറക്കല്‍, ടി. അഹ്മദ് മാസ്റ്റര്‍, മൊയ്തീന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Tuesday, June 25, 2013
എസ്.ഐ.ഒ ഹൈസ്കൂള്‍ മെംബര്‍ഷിപ് കാമ്പയിന് തുടങ്ങി
എസ്.ഐ.ഒ ഹൈസ്കൂള്‍
മെംബര്‍ഷിപ് കാമ്പയിന് തുടങ്ങി
മെംബര്‍ഷിപ് കാമ്പയിന് തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 20 വരെ നടക്കുന്ന ‘അറിവിന്‍െറ ആകാശം പോരാട്ടത്തിന്‍െറ മണ്ണ്’ മെംബര്‍ഷിപ് കാമ്പയിന് തുടക്കമായി. പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം കാമ്പയിന് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ വിദ്യാര്‍ഥി ഹാമിര്‍ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി. ജില്ലാ ജോയന്റ് സെക്രട്ടറി ആര്.എ. സാബിഖ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് സ്വാഗതവും ആദില്‍ നന്ദിയും പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ഥി ഹാമിര്‍ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി. ജില്ലാ ജോയന്റ് സെക്രട്ടറി ആര്.എ. സാബിഖ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് സ്വാഗതവും ആദില്‍ നന്ദിയും പറഞ്ഞു.
പ്രതിഷേധ പ്രകടനം
പ്രതിഷേധ പ്രകടനം
കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെക്കുക, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുക, ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ട്രെയിനിങ് സ്കൂള്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് സംസാരിച്ചു. മണ്ഡലം സെക്രട്ടറി മധു കക്കാട് സ്വാഗതവും പി.എം. സന്തോഷ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് പള്ളിപ്രം പ്രസന്നന്, റഹ്ന ടീച്ചര്‍, സാജിദ സജീര്‍, അഹമ്മദ്കുഞ്ഞി, സി.കെ. ഷൗക്കത്തലി എന്നിവര്‍ നേതൃത്വം നല്കി.
Monday, June 24, 2013
മരമില്ല് തകര്‍ന്നു
മരമില്ല് തകര്‍ന്നു
ചക്കരക്കല്ല്: കനത്ത മഴയില്‍ മരമില്ല് ഭാഗികമായി തകര്‍ന്നു. ഏച്ചൂരിലെ കാപ്പാട് തറമ്മല്‍ ജാനകിയുടെ ഉടമസ്ഥതയിലുള്ള സഹജ ടിമ്പര്‍ ഇന്‍ഡസ്ട്രീസാണ് ഭാഗികമായി തകര്‍ന്നുവീണത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്‍െറ മേല്‍ക്കൂരയുടെ 15 മീറ്ററോളം ഉയരമുള്ള ഭാഗമാണ് തകര്‍ന്നത്.
എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ സമ്മേളന പ്രഖ്യാപനം നടത്തി
എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ
സമ്മേളന പ്രഖ്യാപനം നടത്തി
സമ്മേളന പ്രഖ്യാപനം നടത്തി
കണ്ണൂര്‍: ‘ആത്മീയ രാഷ്ട്രീയം കാലത്തിന്‍െറ തേട്ടം’ എന്ന തലക്കെട്ടില്‍ ഡിസംബര്‍ 28ന് നടക്കുന്ന കണ്ണൂര്‍ ഏരിയ സമ്മേളനത്തിന്‍െറ പ്രഖ്യാപനം എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ഏരിയ പ്രസിഡന്റ് ഫാസില്‍ അബ്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്റ് കെ.പി. അബ്ദുല്‍ അസീസ്, സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ പ്രസിഡന്റ് ഷുഹൈബ് മുഹമ്മദ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഖന്‍സ ഹാറൂണ്‍ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ആര്. സയ്യിദ് സാബിഖ് പ്രമേയ വിശദീകരണം നടത്തി.
ആരിഫ ഖിറാഅത്ത് നടത്തി. ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, അവാര്‍ഡുദാനം എന്നിവ നടന്നു. എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ സെക്രട്ടറി മുഹസിന് താണ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ജൗഹര്‍ അബ്ദു അഴീക്കോട് നന്ദിയും പറഞ്ഞു.
പ്രതിഷേധ കൂട്ടായ്മ
പ്രതിഷേധ കൂട്ടായ്മ
കണ്ണൂര്‍: ശിരോവസ്ത്ര നിരോധവും ഡി.പി.ഐയുടെ നടപടിയും പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ജി.ഐ.ഒ ജില്ലാ കമ്മിറ്റി പഴയബസ്സ്റ്റാന്‍ഡ് പരിസരത്തു നടത്തിയ പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ശിരോവസ്ത്രമുള്‍പ്പെടെയുള്ള, മുസ്ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി മതപരമായ അവകാശമാണ്. ഇതു നിഷേധിക്കുന്നത് ഭരണഘടനയോട് നീതിപുലര്‍ത്താത്ത സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഹസ്ന അധ്യക്ഷത വഹിച്ചു. പി.എ. സാജിദ, ഉമ്മുല്‍ ഫായിസ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി നാജിയ സ്വാഗതവും ജോയന്റ് സെക്രട്ടറി നസ്രീന നന്ദിയും പറഞ്ഞു.
ശിരോവസ്ത്ര നിരോധം: വിവാദ സര്‍ക്കുലറില്‍ പ്രതിഷേധിച്ചു
ശിരോവസ്ത്ര നിരോധം:
വിവാദ സര്‍ക്കുലറില്‍ പ്രതിഷേധിച്ചു
വിവാദ സര്‍ക്കുലറില്‍ പ്രതിഷേധിച്ചു
കണ്ണൂര്‍: സ്കൂളിലെ ശിരോവസ്ത്ര നിരോധവുമായി ബന്ധപ്പെട്ട് ഡി.പി.ഐ പുറപ്പെടുവിച്ച വിവാദ സര്‍ക്കുലറും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹീം സംസാരിച്ചു. ശിരോവസ്ത്രം നിരോധിക്കുന്ന സ്കൂള്‍ മാനേജ്മെന്റുകള്‍ പൗരാവകാശ ധ്വംസനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണം. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷാനടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആശിഖ് കാഞ്ഞിരോട്, ജോ. സെക്രട്ടറി ആര്.എ. സാബിഖ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് അഫ്സല് ഹുസൈന്, ടി.എ. ബിനാസ്, റംസി സലാം എന്നിവര്‍ നേതൃത്വം നല്കി.
സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹീം സംസാരിച്ചു. ശിരോവസ്ത്രം നിരോധിക്കുന്ന സ്കൂള്‍ മാനേജ്മെന്റുകള്‍ പൗരാവകാശ ധ്വംസനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണം. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷാനടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആശിഖ് കാഞ്ഞിരോട്, ജോ. സെക്രട്ടറി ആര്.എ. സാബിഖ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് അഫ്സല് ഹുസൈന്, ടി.എ. ബിനാസ്, റംസി സലാം എന്നിവര്‍ നേതൃത്വം നല്കി.
മണിപ്പാല്‍ സംഭവം: പ്രതിഷേധം ഉയരണം -എസ്.ഐ.ഒ
മണിപ്പാല്‍ സംഭവം:
പ്രതിഷേധം ഉയരണം -എസ്.ഐ.ഒ
ഉഡുപ്പി: മണിപ്പാലില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവം കിരാതമാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. സഫീര്‍ഷാ പറഞ്ഞു. ഉഡുപ്പിയില്‍ വിദ്യാര്‍ഥിപ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം ഹീനകൃത്യങ്ങള്‍ കേവല നിയമനിര്‍മാണങ്ങള്‍കൊണ്ട് ഇല്ലാതാക്കാന്‍ സാധ്യമല്ല. സംസ്ഥാനത്തിന് പുറത്തുപഠിക്കുന്ന വിദ്യാര്‍ഥികള്‍ നിരവധി ചൂഷണങ്ങള്‍ക്ക് ഇരിയാകുന്നുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sunday, June 23, 2013
ജി.ഐ.ഒ വായനദിന മത്സരം സംഘടിപ്പിച്ചു
ജി.ഐ.ഒ വായനദിന മത്സരം സംഘടിപ്പിച്ചു
കണ്ണൂർ: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ(ജി.ഐ.ഒ) കേരള വായനദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിൽ സംഘടിപ്പിക്കുന്ന 'ഇൻക്വസ്റ്റ് -2013' ക്വിസ് മത്സരത്തിന്റെ ഒന്നാം ഘട്ട മത്സരം കണ്ണൂർ ജില്ലയിൽ ബുധനാഴ്ച്ച സംഘടിപ്പിച്ചു. 30 ഓളം സ്കൂളുകളിൽ നിന്ന് 400ത്തോളം വിദ്യാർഥിനികളാണ് പങ്കെടുത്തത്. സ്ഥാപനതല മത്സരത്തിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർ ജൂണ്‍ 30-ന് 10മണിക്ക് കണ്ണൂർ കൗസർ സ്കൂളിൽ വെച്ച് നടക്കുന്ന രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്.
‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം
‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം പരിസ്ഥിതി കാമ്പയിന്‍െറ ഭാഗമായി ‘ഒരുകൈ ഒരു തൈ’ കണ്ണൂര്‍ ഏരിയാതല ഉദ്ഘാടനം കണ്ണൂര്‍ സിറ്റി നാലുവയല്‍ ഐ.സി.എം സ്കൂളില്‍ നഗരസഭ ചെയര്പേഴ്സന് റോഷ്നി ഖാലിദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എ.ടി. അബ്ദുല്‍ ഗഫൂര്‍, എ. സറീന എന്നിവര്‍ സംസാരിച്ചു. സീനത്ത് ടീച്ചര്‍ ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. അബ്ദുല്‍ അസീസ് സ്വാഗതവും മലര്‍വാടി ബാലസംഘം ഏരിയ കോഓഡിനേറ്റര്‍ മുഹമ്മദ് അബ്ദുറഹ്മാന് നന്ദിയും പറഞ്ഞു.
പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല -ജി.ഐ.ഒ
പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം
അനുവദിക്കില്ല -ജി.ഐ.ഒ
അനുവദിക്കില്ല -ജി.ഐ.ഒ
കണ്ണൂര്‍: സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിക്കുന്നത് ഏതൊരു പൗരന്‍െറയും അവകാശമാണെന്നും സ്കൂളുകളിലെ ശിരോവസ്ത്ര നിരോധം പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇത് അനുവദിക്കാനാവില്ളെന്നും ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ശിരോവസ്ത്ര ധാരണത്തിലൂടെ മതസ്പര്‍ധ വളര്‍ത്തുകയല്ല, ഇന്ത്യ പോലുള്ള രാജ്യത്തിന്‍െറ മതസൗഹാര്‍ദം എടുത്തുകാട്ടുകയാണ് ചെയ്യുന്നത്. മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം വകവെച്ചുകൊടുക്കാന്‍ ഗവണ്മെന്റും പൊതുവിദ്യാഭ്യാസ ഡയറക്ടറും ആര്‍ജവം കാണിക്കണമെന്നും ജി.ഐ.ഒ ആവശ്യപ്പെട്ടു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഹസ്ന സാദിഖ് അധ്യക്ഷത വഹിച്ചു. കെ.കെ. നാജിയ, മര്‍ജാന ഷമീര്‍, സുമയ്യ, ആശീറ, നവാല തുടങ്ങിയവര്‍ സംസാരിച്ചു.
അതിവേഗ റെയില്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
അതിവേഗ റെയില്‍: കലക്ടറേറ്റ്
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: അതിവേഗ റെയില്‍പാതവിരുദ്ധസമിതി ജില്ലാ കമ്മറിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും പങ്കെടുത്ത മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. കെ.കെ. നാരായണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വന്‍ കുടിയൊഴിക്കലിന് ഇടയാക്കുന്ന അതിവേഗ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ട്രെയിന്‍ മാര്‍ഗം മെച്ചപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്, പി. ജനാര്ദനന്, എടക്കാട് പ്രേമരാജന്‍, പി.കെ. പ്രകാശിനി, കെ. രഞ്ജിത്, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, കെ. ഗംഗാധരന്, സി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ടി.പി. ഇല്യാസ്, ബാലന് ചാല, എന്‍.എം. ശഫീഖ്, പള്ളിപ്രം പ്രസന്നന് എന്നിവര്‍ നേതൃത്വം നല്കി.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണം -ജി.ഐ.ഒ
ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പിന്‍വലിക്കണം -ജി.ഐ.ഒ
പിന്‍വലിക്കണം -ജി.ഐ.ഒ
കോഴിക്കോട്: മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ശിരോവസ്ത്ര വിഷയം ചോദ്യം ചെയ്ത സംഘടനകളെ മതമൗലിക വാദികളായും വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്നവരായും ചിത്രീകരിക്കാനുള്ള അധികാരികളുടെ ശ്രമം അപലപനീയമാണെന്ന് ജി.ഐ.ഒ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ മഫ്ത ധരിച്ച കുട്ടികളുടെ ആത്മാഭിമാനത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ലജ്ജാകരമാണ്. ശിരോവസ്ത്ര നിരോധമുള്ള സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ് ഐ.ബി റിപ്പോര്‍ട്ട്. വിദ്യാഭ്യാസ അധികാരികളുടെ പേരിലിറങ്ങിയ സര്‍ക്കുലര്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ളെന്ന ഗവണ്‍മെന്റിന്‍െറ വിശദീകരണത്തിന് പിന്നിലും ഒളി അജണ്ടയുണ്ടെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ഡി.പി.ഐ ഉത്തരവ് മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റം -സോളിഡാരിറ്റി
ഡി.പി.ഐ ഉത്തരവ്
മതസ്വാതന്ത്ര്യത്തിനുനേരെയുള്ള
കൈയേറ്റം -സോളിഡാരിറ്റി
മതസ്വാതന്ത്ര്യത്തിനുനേരെയുള്ള
കൈയേറ്റം -സോളിഡാരിറ്റി
കോഴിക്കോട്: കൊല്ലം ജില്ലയിലെ ചില മാനേജ്മെന്റ് വിദ്യാലയങ്ങളിലെ ശിരോവസ്ത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വഴി സ്കൂളുകളിലേക്ക് അയച്ച സര്‍ക്കുലര്‍ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിഭാഗത്തിന്‍െറയും ന്യായവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘സോളിഡാരിറ്റി’യെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇ-മെയില്‍ വിവാദത്തിലുള്‍പ്പെടെ പിന്തുടരുന്ന മുസ്ലിം വിരുദ്ധ നിലപാടിന്‍െറ തുടര്‍ച്ചയുമാണിത്. മതസ്പര്‍ധ വളര്‍ത്തുന്ന സര്‍ക്കുലര്‍ പിന്‍വലിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണം -എസ്.ഐ.ഒ
ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പിന്‍വലിക്കണം -എസ്.ഐ.ഒ
പിന്‍വലിക്കണം -എസ്.ഐ.ഒ
കോഴിക്കോട്: സ്കൂളുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള ഭരണഘടനാ അവകാശത്തിനുവേണ്ടി നിലകൊണ്ട സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ സര്‍ക്കുലറും പിന്‍വലിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം ഭരണഘടന നല്കുന്ന അവകാശമാണ്. അത് ഹനിക്കുന്ന മാനേജ്മെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ശിരോവസ്ത്ര വിഷയത്തില്‍ സര്‍ക്കാറിന്‍െറ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Saturday, June 22, 2013
കിണര്‍ മലിനീകരണം: സമഗ്രാന്വേഷണം നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
കിണര്‍ മലിനീകരണം: സമഗ്രാന്വേഷണം
നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ അഴീക്കല്‍ പരിമഠം പ്രദേശത്തെ കിണറുകള്‍ മലിനമാക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ 10ഓളം വീടുകളിലെ കിണറുകളാണ് മലിനമായത്. വീട്ടുകാര്‍ക്ക് ടാങ്കറുകളില്‍ വെള്ളമത്തെിച്ചു കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി. അര്‍ഷാദ്, വൈസ് പ്രസിഡന്റ് ടി.വി. രാഘവന്, തലശ്ശേരി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഹരിത രമേഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ്, പുന്നോല്‍ യൂനിറ്റ് വൈസ് പ്രസിഡന്റ് പ്രേമരാജന്‍, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ അഹമ്മദ്, എ.പി. ഷബാന തുടങ്ങിയവരടങ്ങിയ പ്രതിനിധി സംഘം വീടുകള്‍ സന്ദര്‍ശിച്ചു.
ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ്, പുന്നോല്‍ യൂനിറ്റ് വൈസ് പ്രസിഡന്റ് പ്രേമരാജന്‍, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ അഹമ്മദ്, എ.പി. ഷബാന തുടങ്ങിയവരടങ്ങിയ പ്രതിനിധി സംഘം വീടുകള്‍ സന്ദര്‍ശിച്ചു.
മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’
മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’
മുണ്ടേരി: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. സ്കൂള്‍ ലീഡര്‍ ഇമ്രാന് നാസറിന് പത്രം നല്കി എ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി. അഹമ്മദ് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എല്‍.കെ. ജീജ അധ്യക്ഷത വഹിച്ചു. സി.എന്‍. മദനന് മാസ്റ്റര്‍, ടി.ഒ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ സ്വാഗതവും കരുണാകരന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പി. അഹമ്മദ്, എ. മുഹമ്മദ് എന്നിവരാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തത്.
Thursday, June 20, 2013
സമുദായ സംഘടനകള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്ത്
സമുദായ സംഘടനകള്‍
വര്‍ഗീയത അഴിച്ചുവിടുന്നത്
മതേതരത്വത്തിന് ആപത്ത്
വര്‍ഗീയത അഴിച്ചുവിടുന്നത്
മതേതരത്വത്തിന് ആപത്ത്
കൊച്ചി: താല്‍ക്കാലിക നേട്ടങ്ങള്‍ക്കും താല്പര്യങ്ങള്ക്കുമായി സാമുദായിക സംഘടനകള്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച കണ്വെന്ഷന് അഭിപ്രായപ്പെട്ടു. ‘എന്‍.എസ്.എസ് കേരളത്തെ വര്‍ഗീയവത്കരിക്കരുത്’ എന്ന തലക്കെട്ടില്‍ നടന്ന കണ്വെന്ഷന് മുമ്പില്ലാത്ത വിധത്തില്‍ കേരളീയ സമൂഹം വര്‍ഗീയവത്കരിക്കപ്പെടുന്നതിലേക്കു വിരല്‍ ചൂണ്ടി. ഒരുകാലത്ത് കേരളത്തിന്‍െറ നവോത്ഥാനത്തിന് മുന്നിട്ടിറങ്ങിയ സമുദായങ്ങള്‍ തന്നെ ഇപ്പോള്‍ വര്‍ഗീയത അഴിച്ചുവിടുന്നത് മതേതരത്വത്തിന് ആപത്താണെന്നും കണ്വെന്ഷന് അഭിപ്രായപ്പെട്ടു.
ഇതര സംസ്ഥാനങ്ങളെക്കാള്‍ മതസൗഹാര്‍ദം സൂക്ഷിക്കുന്ന നാടാണിതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളും പദവികളും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ എങ്ങനെ കൈയടക്കാമെന്ന് ആലോചിക്കുന്ന സാമുദായിക സംഘടനകള്‍ അതുപയോഗിച്ച് തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അവയുടെ നേട്ടങ്ങള്‍ അവരില്‍തന്നെയുള്ള ദുര്‍ബലരിലേക്ക് ചെല്ലുന്നില്ളെന്നും മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതില്‍ സമുദായങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പ്രമുഖ ദലിത് നേതാവ് കെ.കെ. കൊച്ച് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പലരും വര്‍ഗീയ ചേരിതിരിവ് ആഗ്രഹിക്കുന്നവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് പറഞ്ഞു. കേരളത്തിലെ ഒരു സംഘടനക്കും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കഴിയില്ളെന്ന് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് അഭിപ്രായപ്പെട്ടു. പ്രഫ. ടി.ബി. വിജയകുമാര്‍, സി.എസ്.മുരളി, അഡ്വ. എന്‍.കെ.അലി, അഡ്വ. ബിനോയ് ജോസഫ്, എം.പി.ഫൈസല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇതര സംസ്ഥാനങ്ങളെക്കാള്‍ മതസൗഹാര്‍ദം സൂക്ഷിക്കുന്ന നാടാണിതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളും പദവികളും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ എങ്ങനെ കൈയടക്കാമെന്ന് ആലോചിക്കുന്ന സാമുദായിക സംഘടനകള്‍ അതുപയോഗിച്ച് തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അവയുടെ നേട്ടങ്ങള്‍ അവരില്‍തന്നെയുള്ള ദുര്‍ബലരിലേക്ക് ചെല്ലുന്നില്ളെന്നും മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതില്‍ സമുദായങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പ്രമുഖ ദലിത് നേതാവ് കെ.കെ. കൊച്ച് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പലരും വര്‍ഗീയ ചേരിതിരിവ് ആഗ്രഹിക്കുന്നവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് പറഞ്ഞു. കേരളത്തിലെ ഒരു സംഘടനക്കും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കഴിയില്ളെന്ന് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് അഭിപ്രായപ്പെട്ടു. പ്രഫ. ടി.ബി. വിജയകുമാര്‍, സി.എസ്.മുരളി, അഡ്വ. എന്‍.കെ.അലി, അഡ്വ. ബിനോയ് ജോസഫ്, എം.പി.ഫൈസല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ് പരീക്ഷ
മെറിറ്റ് കം മീന്‍സ്
സ്കോളര്‍ഷിപ് പരീക്ഷ
സ്കോളര്‍ഷിപ് പരീക്ഷ
വിളയാങ്കോട്: ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ താല്പര്യമുള്ള 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടെ പ്ളസ്ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് വിറാസില്‍ അവസരം. ഇന്ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് ടി.ഐ.ടി ഗ്രൂപ് സ്കോളര്‍ഷിപ് നല്‍കും.
താല്പര്യമുള്ള വിദ്യാര്‍ഥികള്‍ കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നേരത്തേ അപേക്ഷിക്കാത്തവര്‍ക്കും പരീക്ഷ എഴുതാം. ഫോണ്‍: 0497 2800614, 2800194.
താല്പര്യമുള്ള വിദ്യാര്‍ഥികള്‍ കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നേരത്തേ അപേക്ഷിക്കാത്തവര്‍ക്കും പരീക്ഷ എഴുതാം. ഫോണ്‍: 0497 2800614, 2800194.
സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’
സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് എ. സറീന വിദ്യാരംഗം കലാവേദി കണ്‍വീനര്‍ പി. മാഹിറിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് ഇന്‍ചാര്‍ജ് കെ.വി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
എസ്.പി. മധുസൂധനന്, മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ടി.പി. ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ് കുമാര്‍ സ്വാഗതവും വി.എം. ഖാലിദ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സിറ്റി യൂനിറ്റാണ് സ്കൂളില്‍ പത്രം സ്പോണ്സര് ചെയ്തത്.
എസ്.പി. മധുസൂധനന്, മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ടി.പി. ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ് കുമാര്‍ സ്വാഗതവും വി.എം. ഖാലിദ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സിറ്റി യൂനിറ്റാണ് സ്കൂളില്‍ പത്രം സ്പോണ്സര് ചെയ്തത്.
കോളജുകളുടെ സ്വയംഭരണാവകാശം: എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കോളജുകളുടെ സ്വയംഭരണാവകാശം:
എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: കോളജുകളുടെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥി രോഷമിരമ്പി. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.ടി. സുഹൈബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്വയംഭരണാവകാശം എന്ന ആശയം സ്വാഗതാര്‍ഹമാണെങ്കിലും മതിയായ ചര്‍ച്ചയും മുന്നൊരുക്കങ്ങളും കൂടാതെ നടപ്പാക്കിയാല്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭരണാവകാശം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും നിലവിലെ എന്‍.ആര്. മാധവമേനോന് കമ്മിറ്റി റിപ്പോര്‍ട്ട് മാനേജ്മെന്റുകള്‍ക്ക് അമിതാധികാരമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സെക്രട്ടറി സാദിഖ് ഉളിയില്‍, ശംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട് എന്നിവര്‍ സംസാരിച്ചു. ടി.എ. ബിനാസ് അധ്യക്ഷത വഹിച്ചു.
Subscribe to:
Posts (Atom)









.jpg)
.jpg)
.jpg)