ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, September 30, 2010

കെ എം നജീബ് ഒക്ടോബര്‍ അഞ്ചിനു ദുബായിലേക്ക്


കെ എം നജീബ് ഒക്ടോബര്‍ അഞ്ചിനു ദുബായിലേക്ക്

കാഞ്ഞിരോട്: കാഞ്ഞിരോടിലെ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ കെ എം നജീബ് ഒക്ടോബര്‍ അഞ്ചിനു ദുബായിലേക്ക് പോകും.
രണ്ടാം തവണയാണ് കെ എം നജീബ് ദുബായിലേക്ക് പോകുന്നത്. ലുലു സാരീസ് , കണ്ണൂര്‍ മെഡിക്കല്‍ കോളേജ് , മാധ്യമം , സം സം ജുവല്ലറി എന്നിവിടങ്ങളില്‍ ജോലി ചെയ്തിടുണ്ട്. കാഞ്ഞിരോടിലെ പി സി അഹമ്മദിന്റെയും കെ എം സഫിയയുടെയും മകനാണ്. മായന്മുക്ക്
സോളിഡാരിറ്റി സെന്റെറില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ പി സി ഷമീം, കെ സജീം, ആഷിക്, മുത്തു തുടങ്ങിയവര്‍ സംസാരിച്ചു.
Mob: 91 9496 974 929
30-09-2010

Munderi Panchayath Election

മുണ്ടേരി പഞ്ചായത്ത്

പരാജയത്തിന്റെ രുചി അന്യമെന്ന് എല്‍.ഡി.എഫ്;
വിള്ളലേല്‍പിക്കാനുള്ള പുറപ്പാടില്‍ യു.ഡി.എഫ്

മുണ്ടേരി: മൂന്നര പതിറ്റാണ്ടായി ഇടതിന്റെ തട്ടകമാണ് മുണ്ടേരി പഞ്ചായത്ത്. മൂന്നില്‍രണ്ട് ഭൂരിപക്ഷവുമായി വര്‍ഷങ്ങളായി ഭരണം കൈപ്പിടിയിലൊതുക്കി വാഴുന്ന പഞ്ചായത്തില്‍ ഇക്കുറി കടുത്ത പോരാട്ടത്തിനാണ് സാധ്യത.
2000ത്തില്‍ 15 സീറ്റായിരുന്നു പഞ്ചായത്തില്‍.ഇതില്‍ 10വാര്‍ഡുകള്‍ എല്‍.ഡി.എഫിനു കിട്ടി. യു.ഡി.എഫ് അഞ്ചിലൊതുങ്ങി. ലീഗിന് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റില്‍ തൃപ്തിപ്പെടേണ്ടിവന്നു. 2005ല്‍ വാര്‍ഡുകളുടെ എണ്ണം 19 ആയപ്പോള്‍ എല്‍.ഡി.എഫ് 13 സീറ്റിലേക്ക് ഉയര്‍ന്നു. സി.പി.എം 12ഉം സി.പി.ഐ ഒന്നും യു.ഡി.എഫില്‍ കോണ്‍ഗ്രസ്, ലീഗ് കക്ഷികള്‍ മൂന്നു സീറ്റുവീതവും നേടി. ഇത്തവണ ഒരെണ്ണം വര്‍ധിച്ച് വാര്‍ഡുകള്‍ 20 ആയി. വാര്‍ഡ് വര്‍ധിക്കുന്തോറും സീറ്റ് കൂടുന്നത് എല്‍.ഡി.എഫിന് തങ്ങളുടെ കോട്ട സുരക്ഷിതമാണെന്ന് വിലയിരുത്തുന്നു. ഇത്തവണ സി.പി.എം സ്വാധീനമേഖലയായ അയ്യപ്പന്‍മലയാണ് പുതിയ വാര്‍ഡ്.
പരാജയത്തിന്റെ രുചി അന്യമാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടി എല്‍.ഡി.എഫിന്റെ അവകാശവാദം. ഇടതുകോട്ടയില്‍ വിള്ളലേല്‍പിക്കാനുള്ള അങ്കപ്പുറപ്പാടിലാണ് യു.ഡി.എഫ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കാറ്റ് മാറിവീശിയടിക്കുമെന്ന പ്രതീക്ഷയിലാണവര്‍. ഐ.എന്‍.എല്‍, ഡി.ഐ.സി കക്ഷികള്‍, വീരേന്ദ്രകുമാര്‍ വിഭാഗം എന്നിവര്‍ കൂടെ പോന്നതും യു.ഡി.എഫിന്റെ പ്രതീക്ഷക്ക് ബലമേകുന്നു. ആറുമാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് വന്‍ഭൂരിപക്ഷമാണ് ലഭിച്ചത്. കുഞ്ഞിമുഹമ്മദ് ഹാജിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിലെ ഖാദര്‍ മുണ്ടേരിക്ക് 248 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭൂരിപക്ഷം 43 ആയിരുന്നു. ഇതിനേക്കാള്‍ 205 വോട്ടാണ് ഖാദറിന് വര്‍ധിച്ചത്. വാര്‍ഡിന്റെ ഒരു ഭാഗം സി.പി.എം സ്വാധീനമേഖലയായിട്ടും വോട്ട് കുത്തനെ കൂടിയത് നിറഞ്ഞ പ്രതീക്ഷയാണ് യു.ഡി.എഫിന് നല്‍കുന്നത്. തങ്ങളുടെ വോട്ടര്‍മാര്‍ ബൂത്തിലെത്തുന്നത് തടയപ്പെടുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ട്.
ജനകീയ വികസന സമിതി പഞ്ചായത്തില്‍ ഏഴോളം വാര്‍ഡുകളില്‍ കന്നിയങ്കത്തിനിറങ്ങാനാണ് സാധ്യത. പഞ്ചായത്തിലെ ഏഴ്, എട്ട്, 20 വാര്‍ഡുകള്‍ സമിതിയുടെ സ്വാധീനമേഖലയാണ്. ഇത് ഇരുമുന്നണികള്‍ക്കും ഭീഷണിയുയര്‍ത്തും. എസ്.ഡി.പി.ഐയും ബി.ജെ.പിയും തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബി.ജെ.പിക്ക് ചില വാര്‍ഡുകളില്‍ 50ല്‍ താഴെ വോട്ടുകളാണുള്ളത്. കാര്യമായ പോക്കറ്റുകള്‍ പഞ്ചായത്തിലില്ല. എസ്.ഡി.പി.ഐക്കും ചിലയിടങ്ങളില്‍ മാത്രമാണ് നേരിയ വേരോട്ടം. ജയിച്ചുവരാനുള്ള സാധ്യത നന്നേ കുറവാണ്. ഇത്തവണ വനിതാ സാരഥിയാണ്. മുണ്ടേരി, കച്ചേരിപറമ്പ്, കുടുക്കിമൊട്ട, തലമുണ്ട, താറ്റ്യോട്, മൌവ്വഞ്ചേരി, കുളത്തുവയല്‍, അയ്യപ്പന്‍മല, പന്ന്യോട്ട്, മാവിലചാല്‍ എന്നിവ വനിതാ വാര്‍ഡുകളാണ്. കാഞ്ഞിരോട്തെരു പട്ടികജാതി വാര്‍ഡും.

കക്ഷിനില
ആകെ വാര്‍ഡ് 19
(പുതിയത് 20)
എല്‍.ഡി.എഫ്-13
സി.പി.എം-12
സി.പി.ഐ-1

യു.ഡി.എഫ്-6
കോണ്‍ഗ്രസ്-3
മുസ്ലിംലീഗ്-3

Courtesy: Madhyamam/30-09-2010

madhyamam velicham





പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി
സ്കൂളില്‍ മാധ്യമം 'വെളിച്ചം'


ഇരിക്കൂര്‍: പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതിക്ക് തുടക്കമായി. സി. മുഹമ്മദ് മര്‍സൂക്ക് സ്കൂള്‍ ലീഡര്‍ അമല്‍ തോമസിന് പത്രം നല്‍കി
ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം ഇരിക്കൂര്‍ ലേഖകന്‍ മടവൂര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. മോഹനന്‍, മാധ്യമം ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ടി.എന്‍. റഫീഖ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൌണ്‍സില്‍ സെക്രട്ടറി എ.കെ. ഗംഗാധരന്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ അമല്‍ തോമസ് നന്ദിയും പറഞ്ഞു. റിയാദിലെ ബേബി ലാന്‍ഡ് ഉടമ ഇരിക്കൂറിലെ സി. മുഹമ്മദ് മര്‍സൂക്കാണ് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.

പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതി സി. മുഹമ്മദ് മര്‍സൂക്ക് സ്കൂള്‍ ലീഡര്‍ അമല്‍ തോമസിന് പത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു
Courtesy: madhyamam/30-09-2010

Tuesday, September 28, 2010

തെങ്ങുകൃഷി ഭീമന്‍ നഷ്ടം; കര്‍ഷകര്‍ തെങ്ങുകള്‍ മുറിച്ചു നീക്കുന്നു

തെങ്ങുകൃഷി ഭീമന്‍ നഷ്ടം;
കര്‍ഷകര്‍ തെങ്ങുകള്‍ മുറിച്ചു നീക്കുന്നു

കാഞ്ഞിരോട്: ചെലവഴിക്കുന്ന അധ്വാനത്തിനും മുതലിനും ഫലമില്ലാതെ കേര കര്‍ഷകര്‍ തെങ്ങ് കൃഷിയില്‍നിന്ന് പിന്‍മാറുന്നു. പരിപാലനത്തിന് ചെലവിടുന്ന മൂലധനം പോലും തിരികെ ലഭിക്കാത്തതിനാല്‍ തെങ്ങുകള്‍ മുറിച്ചുനീക്കുകയാണ് കര്‍ഷകര്‍.
പഞ്ചായത്തുകള്‍ ഓരോ വര്‍ഷവും തെങ്ങുകൃഷി വികസനത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്ത് തെങ്ങു കൃഷിക്ക് ഈ വര്‍ഷം 21,00,000 രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
തൊഴിലാളികളെ കിട്ടാത്തതും അര്‍ഹിക്കുന്ന ഫലം കിട്ടാത്തതുമാണ് കര്‍ഷകരെ തെങ്ങുകള്‍ മുറിച്ചുനീക്കാന്‍ നിര്‍ബന്ധിതനാക്കുന്നത്. പലരും തെങ്ങുകള്‍ മുറിച്ച് ഭൂമി സമതലമാക്കി ഭൂമി കച്ചവടത്തിനൊരുങ്ങുകയാണ്.
Courtesy: Madhyamam/27-09-10/CH Musthafa

Monday, September 27, 2010

first anniversary

മുണ്ടേരി പഞ്ചായത്തില്‍ U . D . F സീറ്റ് വിഭജനം പൂര്‍ത്തിയായി


മുണ്ടേരി പഞ്ചായത്തില്‍
U . D . F സീറ്റ് വിഭജനം പൂര്‍ത്തിയായി


Congress- 12
Muslim League- 5
I.N.L- 1
C.M.P- 1

Socialist Janatha- 1
Total - 20

OBIT_നഫീസ

നഫീസ
കാഞ്ഞിരോട്: കാമാല്‍ പീടികക്കു സമീപം തൈവളപ്പില്‍ നഫീസ (82) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ മൊയ്തു.
മക്കള്‍: മറിയം, ഹാരിസ്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍
26-09-2010

ടീ വി / കഥ/ നജീബ് കെ എം



T.V.

ആ വീട്ടില്‍ ഒരുപാട് അംഗങ്ങള്‍ ഉണ്ടായിരുന്നു. മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്‍, അമ്മ, മക്കള്‍ , കൊച്ചുമക്കള്‍, അങ്ങനെ ധാരാളം പേര്‍ .
സ്നേഹം അതായിരുന്നു ആ വീടിന്റെ ഹൃദയം, എല്ലാവരും സംസാരിക്കുമായിരുന്നു ആ വീട്ടില്‍, എന്തു കാര്യമായാലും അവര്‍ ചര്‍ച്ച ചെയ്യും , സംസാരിക്കും ..
എല്ലാ ദിവസവും രാത്രി എല്ലാവരും കൂടിയിരുന്നു മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു …
അതില്‍ കഥകളുണ്ടാവും , കവിതകളുണ്ടാവും തമാഷകളുണ്ടാവും..
അങ്ങനെയായിരുന്നു ആ വീട് .
ഒരു ദിവസം അച്ഛന്‍ ആ വീട്ടില്‍ ടീ വി വാങ്ങി. മുത്തശ്ശിക്ക് എതിര്‍പ്പായിരുന്നു ആദ്യം ..
പിറ്റേന്ന് മുതല്‍ ആ വീട്ടിലെ അന്തരീക്ഷമാകെ മാറി ..
സീരിയലുകളും , റിയാലിറ്റി ഷോകളും മാത്രം സംസാരിക്കാന്‍ തുടങ്ങി ..
സീരിയലുകല് മുത്തശ്ശിയോടു സംസാരിച്ചു തുടങ്ങി ..
ഫോണ്‍ ഇന്‍ പ്രോഗ്രാമ്മുകളും ..
റിയാലിറ്റി ഷോകളും കുട്ടികളോട് സംസാരിച്ചു ..
ചുരുക്കിപ്പറഞ്ഞാല്‍ അന്ന് മുതല്‍ ആ
വീട്ടില്‍ ഒരാള്‍ മാത്രം സംസാരിച്ചു തുടങ്ങി …
അത് ..
അത് ടീ വി യായിരുന്നു ……

ടീ വി മാത്രം …
najeeb km, Mob: 9496974929/27-09-2010

Thursday, September 23, 2010

'നോവ്' ടെലി സിനിമ പ്രകാശനം ചെയ്തു


'നോവ്'
ടെലി സിനിമ പ്രകാശനം ചെയ്തു


കണ്ണൂര്‍: 'നോവ്' ടെലിസിനിമയുടെ പ്രകാശനം കണ്ണൂര്‍ പൊലീസ് ക്ലബില്‍ സിനിമാതാരം ഷെറിന്‍ നിര്‍വഹിച്ചു. കെ.സി. കുഞ്ഞബ്ദുല്ല ഹാജി ഏറ്റുവാങ്ങി. അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു. റിയാസ് കാഞ്ഞിരോട് സ്വാഗതവും നാസര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.
courtesy:madhyamam/23-09-2010




ചളിയില്‍ കുളിക്കാതെ അക്കരെയെത്തുമോ?


നടപ്പാത സ്വപ്നം കണ്ട്
കരക്കാട്-മഞ്ഞാങ്കോട്ട് വാസികള്‍

ചളിയില്‍ കുളിക്കാതെ അക്കരെയെത്തുമോ?

കാഞ്ഞിരോട്: ചളിപുരളാതെ നെല്‍പാടം മുറിച്ചുകടന്ന് അക്കരെ എത്താനുള്ള ഒരു പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമാവാതെ ഒരു പഞ്ചായത്ത് ഭരണകാലംകൂടി അവസാനിക്കുന്ന നിരാശയിലാണ് കാഞ്ഞിരോട്ടെ കരക്കാട്-മഞ്ഞാങ്കോട്ട് പ്രദേശവാസികള്‍. മഞ്ഞാങ്കോട്ട് പരിസരത്തെ നിരവധി വീട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എളുപ്പം വയലിനക്കരെ കരക്കാട്ട് എത്താനുള്ള പ്രധാന പാതയാണ് അധികൃതരുടെ അനാസ്ഥ കാരണം പാതിവഴിയില്‍ നില്‍ക്കുന്നത്.
പഴയകാലത്ത് വയല്‍ വരമ്പിനെ ആശ്രയിച്ചാണ് ഇവിടെ ആളുകള്‍ പരസ്പരം ബന്ധപ്പെട്ടതെങ്കിലും ഇപ്പോള്‍ വരമ്പ് പൂര്‍ണമായും മറഞ്ഞുപോയിരിക്കുകയാണ്. മഴക്കാലത്ത് പ്രദേശത്തുകാരുടെ യാത്ര അതീവ ദുസ്സഹമാണ്. കേവലം നൂറു മീറ്റര്‍ അകലെയുള്ള കരക്കാട്ട് എത്താന്‍ റോഡുവഴി കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടിവരുകയാണ്.
മുണ്ടേരി ഹൈസ്കൂള്‍, കാഞ്ഞിരോട് യു.പി സ്കൂള്‍, കാഞ്ഞിരോട് മദ്റസ, വില്ലേജ് ഓഫിസ്, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ട നാട്ടുകാരും വിദ്യാര്‍ഥികളുമാണ് ഏറെ ദുരിതമനുഭവിക്കേണ്ടിവരുന്നത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള ആവശ്യം ജനകീയാസൂത്രണം രണ്ടാംഘട്ടം അന്തിമ പദ്ധതിയില്‍പോലും പരിഗണിക്കാത്തതില്‍ നാട്ടുകാരില്‍ ശക്തമായ അമര്‍ഷമുണ്ട്.

നടപ്പാത പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെംബര്‍ യു. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
courtesy:madhyamam/ch musthafa/23-09-2010

Wednesday, September 22, 2010

സി.പി. രഹ്ന ജനക്ഷേമ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി ?


സി.പി. രഹ്ന ജനക്ഷേമ സമിതിയുടെ
സ്വതന്ത്ര സ്ഥാനാര്‍ഥി ?

കണ്ണൂര്‍: സി.പി. രഹ്ന കണ്ണൂര്‍ നഗരസഭയിലെ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ജനക്ഷേമ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും. മുസ്ലിംലീഗിന്റെ വനിതാ വിഭാഗം മണ്ഡലം പ്രസിഡന്റും മുണ്ടേരി ഗ്രാമപഞ്ചായത്ത് 7-ം വാര്‍ഡ് മെംബറുമാണ് ഇപ്പോള്‍ രഹ്ന. കണ്ണൂര്‍ ഡി.ഐ.എസ്. സ്കൂളിലെ അധ്യാപികയായ രഹ്ന കണ്ണൂര്‍ നഗരസഭയിലെ മുഴത്തടം വാര്‍ഡിലാണ് മല്‍സരിക്കുന്നത്. രഹ്നയുടെ ഭര്‍ത്താവ് സയനോര അഡ്വര്‍ടൈസിങ് ഉടമ ഇംതിയാസ് കണ്ണൂര്‍ നഗരസഭ താണ വാര്‍ഡില്‍ ജനക്ഷേമ സമിതിയുടെതന്നെ പിന്തുണയോടെ മല്‍സരിക്കുന്നുണ്ട്. രഹ്നയുടെ മല്‍സരം യു.ഡി.എഫിനു തലവേദനയാകുമെന്നുറപ്പാണ്. രഹ്നയെ മല്‍സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കാനാണ് രഹ്നയുടെ തീരമാനം.
കടപ്പാട് : Sudinam daily/21-09-2010

Tuesday, September 21, 2010

BUS THADAYAL/www.kanhirode.co.cc

വാഹനങ്ങളുടെ മല്‍സരയോട്ടം;
കാല്‍നട യാത്രക്കാര്‍ ഭീതിയില്‍
നാട്ടുകാരെ ചളിയഭിഷേകം നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ വട്ടപ്പൊയിലില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചപ്പോള്‍.

കാഞ്ഞിരോട്: വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും കാല്‍നട യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. തിരക്കു വര്‍ധിച്ച രാവിലെയും വൈകുന്നേരങ്ങളിലുമാണ് റോഡിന്റെ വശത്തുകൂടി നാട്ടുകാര്‍ക്ക് നടക്കാന്‍ പറ്റാതാവുന്നത്. റോഡിലെ ചളിയും വെള്ളവും യാത്രക്കാരുടെ ദേഹത്തും കടകളിലും അഭിഷേകം നടത്തിയാണ് മിക്ക വാഹനങ്ങളും കടന്നുപോകുന്നത്. നാട്ടുകാരും ഡ്രൈവര്‍മാരും തമ്മില്‍ വാഗ്വാദങ്ങള്‍ക്കിടയാകുന്നതും പതിവു കാഴ്ചയാണ്. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുകയും യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കുകയുമാണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ വട്ടപ്പൊയില്‍ ടൌണില്‍ മല്‍സരയോട്ടത്തില്‍ നാട്ടുകാരെ ചളിയില്‍ കുളിപ്പിച്ച സ്വകാര്യ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞുവെച്ച് ജീവനക്കാരെ നാട്ടുകാര്‍ മര്‍ദിക്കുകയുണ്ടായി. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അധികൃതരുടെ ഭാഗത്തുള്ള അനാസ്ഥയുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍പറഞ്ഞു.

madhyamam/ch musthafa/21-09-2010

LDF JADHA www.kanhirode.co.cc

L.D.F. മുണ്ടേരി പഞ്ചായത്ത് വികസനജാഥ

കാഞ്ഞിരോട്: ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ മുണ്ടേരി പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി പഞ്ചായത്ത്തല വികസനജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ താറ്റ്യോട്ട് നിന്നും ആരംഭിച്ച ജാഥ കുടുക്കിമൊട്ടയില്‍ സമാപിച്ചു. സി. കുമാരന്‍ മാസ്റ്റര്‍, കെ. ചന്ദ്രന്‍, മാവള്ളി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
madhyamam/ch musthafa/21-09-2010

Monday, September 20, 2010

STREET VIOLENCE


കുടുക്കിമൊട്ട ടൌണില്‍
അര്‍ധരാത്രി ഗുണ്ടാവിളയാട്ടം


കുടുക്കിമൊട്ട: കുടുക്കിമൊട്ട ടൌണില്‍ അര്‍ധരാത്രി ഗുണ്ടാവിളയാട്ടം. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് ടൌണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചക്കരക്കല്‍ പൊലീസ് കുടുക്കിമൊട്ടയും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആരെയും പിടികൂടാനായില്ല. പൊതുവേ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ഗുണ്ടാവിളയാട്ടത്തോടെ ജനങ്ങള്‍ ഭീതിയിലാണ്.
കുടിക്കിമൊട്ട ടൌണിലെ അനധികൃത മദ്യവില്‍പന തടയണമെന്നും സാമൂഹ്യ വിരുദ്ധശല്യം അമര്‍ച്ച ചെയ്യണമെന്നും സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സാമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അധികാരികളും പൊലീസും ജാഗ്രത പാലിക്കണമെന്ന് മുണ്ടേരി പഞ്ചായത്ത് ജനകീയ വികസന സമിതി ചെയര്‍മാന്‍ ടി. അഹമ്മദ് മാസ്റ്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
19.09.2010

PRD DIST INFORMATION OFFICER-www.kanhirode.co.cc


ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പില്‍
കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി
സുഗതന്‍ ഇ വി ചുമതലയേറ്റു.
കാഞ്ഞിരോട് സ്വദേശിയാണ്.

Friday, September 17, 2010

MAHAL SAMVIDHANAM/ www.kanhirode.co.cc

മഹല്ല് സംവിധാനം:
ഒരു പുനര്‍ വിചിന്തനം

ഒരു പ്രദേശത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുകയും തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട സംരംഭമാണ് യഥാര്‍ത്ഥത്തില്‍ മഹല്ല് സംവിധാനം എന്നു പറയുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മഹല്ല് സംവിധാനം എന്നത് നഷ്ടപ്പെട്ടുപോയ ഇസ്ലാമിക ഖിലാഫത്തിന്റെ ഇന്നത്തെ വകഭേദമാണ്. ഇസ്ലാമിലെ ആരാധനകളും സാങ്കേതിക സംജ്ഞകളുമൊക്കെ ഇന്ന് ആത്മാവ് നഷ്ടപ്പെട്ട് കേവല ജഢമായി തീര്‍ന്നതുപോലെ തന്നെ മഹല്ല് സംവിധാനങ്ങളും അതിന്റെ ആന്തരിക ചൈതന്യവും ലക്ഷ്യബോധവും നഷ്ടപ്പെട്ട് കേവലാര്‍ത്ഥത്തിലുള്ള ചില നടപടിക്രമങ്ങള്‍ മാത്രമായി അധ:പതിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് മഹല്ല് സംവിധാനം എങ്ങനെ കാര്യക്ഷമമാക്കാം എന്ന അന്വേഷണം ആരംഭിച്ചതും അതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചതും.
സാമൂഹ്യജീവിത്തിന്റെ എല്ലാ തലങ്ങളിലും ഔന്നത്യം പുലര്‍ത്തിയിരുന്ന മുസ്ലിംകളെയാണ് ചരിത്രത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുക. എന്നാല്‍ ഇന്ന് ദേശീയവും ദേശാന്തരീയവുമായ തലങ്ങളിലെ മുസ്ലിം സമൂഹം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബാഹ്യമായ പ്രശ്നങ്ങളോടൊപ്പം മുസ്ലിം സമൂഹത്തില്‍ ആഭ്യന്തര പ്രശ്നങ്ങളും ധാരാളമുണ്ട്. എന്നാല്‍ മുസ്ലിംകള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനായി മാതൃകാപരമായ ഒട്ടേറെ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല.
പക്ഷെ പല കാരണങ്ങളാല്‍ താഴെ തട്ടിലേക്ക് ഇതിന്റെ ഗുണഫലങ്ങള്‍ എത്തുന്നില്ല എന്നതാണ് വാസ്തവം. അതിന്റെ ഏറ്റവും പ്രധാനകാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ്. അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്ന മുസ്ലിം സമൂഹത്തിന്റെ വളര്‍ച്ചയും വികാസവും മുന്‍നിര്‍ത്തി ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മുസ്ലിം സമൂഹത്തിന്റെ സമഗ്രപുരോഗതിക്കായി ഒരു പൊതുവേദി എന്ന നിലയില്‍ ശോഭിക്കാനാവുക മഹല്ല് സംവിധാനങ്ങള്‍ക്കാണ്.
ഏറെ പോരായ്മകള്‍ ഉണ്ടെങ്കിലും മുസ്ലിം കൂട്ടായ്മയുടെ രംഗവേദിയായി ഇന്നും നിലനില്‍ക്കുന്ന മഹല്ല് സംവിധാനത്തിന്റെയും പരമ്പരാഗത സ്ഥാപനങ്ങളുടെയും ശാസ്ത്രീയമായ നവീകരണത്തിലൂടെ മുസ്ലിം ഉമ്മത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക സാമൂഹിക മേഖലകളില്‍ വന്‍മുന്നേറ്റം നടത്തുവാന്‍ സാധിക്കും. സാമൂഹ്യമാറ്റത്തിന്റെ അടിസ്ഥാന ഘടകമായി മഹല്ലുകള്‍ പരിഗണിക്കപ്പെടണം. മഹല്ല് പരിധിയില്‍ താമസിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും-ജാതിമത ഭേദമന്യേ-മുഴുവന്‍ മേഖലകളിലും വഴികാട്ടിയെന്ന നിലയില്‍ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നതാകണം മഹല്ലുകള്‍. അതിന്റെ പരിധിയില്‍ ജീവിക്കുന്ന മുഴുവന്‍ ആളുകളുടെയും പ്രശ്നങ്ങളിലും പ്രയാസങ്ങളിലും അവര്‍ക്ക് സാന്ത്വനവും പരിഹാരവും നല്‍കുന്ന അഭയകേന്ദ്രവും പ്രതീക്ഷയും ആകണം പള്ളികള്‍. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളെയും സ്പര്‍ശിക്കുന്ന നവോത്ഥാന പ്രക്രിയയുടെ ചാലകശക്തിയായി മഹല്ലുകള്‍ മാറേണ്ടതുണ്ട്.
ആദര്‍ശപരമായും സാംസ്കാരികമായും മുസ്ലിംകള്‍ തന്നെയാണ് മുന്നോക്ക സമൂഹം. ആരുടെയെങ്കിലും ഔദാര്യത്തിനുവേണ്ടി കൈ നീട്ടി നില്‍ക്കേണ്ടവരല്ല, മറിച്ച് ഈ ലോകത്തിന്റെ തന്നെ സമൂലമായ പരിവര്‍ത്തനത്തിന് നേതൃത്വം വഹിക്കേണ്ട ഉന്നത സമൂഹമാണ് നമ്മള്‍ എന്ന ബോധവും തിരിച്ചറിവും നമുക്കുണ്ടാകണം. ഒരു രാഷ്ട്രത്തിലെ പൌരന്‍മാര്‍ എന്ന നിലയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ശ്രമിക്കുന്നതിനോടൊപ്പം തന്നെ സ്വന്തമായ ആസൂത്രണത്തിലൂടെയും സൂക്ഷ്മമായ പ്രയോഗവല്‍ക്കരണത്തിലൂടെയും സ്വാശ്രയത്വം കൈവരിക്കുക എന്ന ബാധ്യതയും മുസ്ലിംകള്‍ക്കുണ്ട്.
സാമൂഹ്യ-സാമ്പത്തിക തിന്മകളായ ഭിക്ഷാടനം, കളവ്, ഭവനഭേദനം, പിടിച്ചുപറി തുടങ്ങിയവ ഉച്ഛാടനം ചെയ്യപ്പെടേണ്ടതുണ്ട്. യുവാക്കള്‍ ഇന്ന് അകപ്പെട്ടുകൊണ്ടിരിക്കുന്ന അപഭ്രംശത്തില്‍ നിന്നും അവരെ തടയേണ്ടതും ശരിയായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കേണ്ടതുമുണ്ട്. മാത്രമല്ല, യുവാക്കളുടെ കര്‍മ്മശേഷി മൊത്തം സമൂഹത്തിനും രാഷ്ട്രത്തിനും ഉപകരിക്കുന്ന തരത്തില്‍ ഉപയോഗപ്പെടുത്തപ്പെടണം. നാടൊട്ടുക്കും പെണ്‍വാണിഭ സംഘങ്ങള്‍ അരങ്ങുവാഴുമ്പോള്‍ നാട്ടിലെ പെണ്‍കുട്ടികളും യുവതികളും ഭര്‍തൃമതികളും വകഭേദമന്യേ ഒളിച്ചോട്ടം നടത്തുന്ന അല്ലെങ്കില്‍ വൃത്തികേടുകള്‍ കാണിക്കുന്നതായി നിരന്തരം റിപോര്‍ട്ട് വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ട്. കുടുംബകലഹങ്ങളും ഛിദ്രതകളും വ്യാപകമാകുന്ന വര്‍ത്തമാന കാലത്ത് ഇത്തരം പ്രശ്നങ്ങളില്‍ ക്രിയാത്മകമായ മാധ്യസ്ഥ ശ്രമങ്ങളും പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളും നടത്തപ്പെടേണ്ടതുണ്ട്. മുസ്ലീം സമൂഹത്തിലെ കുടുംബപ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് മുസ്ലീം സമൂഹത്തില്‍ മേല്‍ക്കോയ്മകള്‍ നേടാന്‍ നിര്‍മ്മത ഭൌതിക പ്രസ്ഥാനങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തി വരുന്ന സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.
മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു കാരണമായി ഭവിക്കാറുള്ള വിഷമയാണ് ദാരിദ്യ്രം എന്നു പറയുന്നത്. ദാരിദ്യ്രം മനുഷ്യന്റെ ആഭിജാത്യവും സ്വാഭിമാനവും നഷ്ടപ്പെടുത്തുകയും പല വിധത്തിലുള്ള അക്രമങ്ങള്‍ നടത്തുവാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഭിക്ഷാടനം, കളവ്, ഭവനഭേദനം, പിടിച്ചുപറി, വേശ്യാവൃത്തി, ഒളിച്ചോട്ടം തുടങ്ങിയ സാമൂഹ്യതിന്‍മകള്‍ ഉണ്ടാക്കുന്നതിന് പുറമേ കുടുംബ കലഹങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും മദ്യപാന മയക്കുമരുന്ന് ശീലങ്ങള്‍ക്കും അവ വഴിവെക്കുന്നു.
ദാരിദ്യ്രത്തെ കുഫ്റിന് തുല്യമായാണ് പ്രവാചകന്‍ തിരുമേനി (സ.അ) പരിചയപ്പെടുത്തിയിട്ടുള്ളെതെന്നത് നാം മറന്നുകൂട. ആയതിനാല്‍ ദാരിദ്യ്രം സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടേണ്ടുതുണ്ട്. ഇസ്ലാമിന്റെ സാമ്പത്തിക കാഴ്ചപ്പാട് എന്താണെന്ന് നാം മറന്നുപോയതാണ് സമുദായത്തില്‍ പ്രത്യേകിച്ചും, സമൂഹത്തില്‍ പൊതുവേയും ദാരിദ്യ്രം ഇത്ര ഭീകരമായി കൂടാന്‍ കാരണം. ഇസ്ലാമിക കാഴ്ചപ്പാടില്‍ സമ്പത്ത് അല്ലാഹുവിന്റേതാണ്. അതിന്റെ കൈകാര്യ കര്‍ത്താക്കളാണ് നാം. സമ്പത്ത് നല്‍കപ്പെട്ടവരോട് അത് അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാനും അവന്‍ ശക്തമായി ആവശ്യപ്പെടുന്നത് നമുക്ക് കാണാം. ഇത് സംബന്ധമായ ഖുര്‍ആനിക സൂക്തങ്ങളും പ്രവാചകവചനങ്ങളും നാം സസൂക്ഷ്മം മനസ്സിലാക്കണം.
സമ്പന്നര്‍ തങ്ങളുടെ സമ്പത്തിന്റെ നിശ്ചിത ശതമാനം എല്ലാ വര്‍ഷവും ഇസ്ലാമിക ബൈത്തുല്‍ മാലില്‍ അടക്കുകയും ഇസ്ലാമിക ഭരണകൂടം അത് അര്‍ഹതപ്പെട്ടവര്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക രീതി. അല്ലാതെ ഇന്ന് കാണപ്പെടുന്ന തരത്തില്‍ പാവപ്പെട്ടവര്‍ സമ്പന്നന്റെ വീട്ടുപടിക്കല്‍ ഭിക്ഷാടനത്തിന് പോകുകയും സമ്പന്നര്‍ എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകള്‍ക്ക് വേണ്ടി ഓച്ഛാനിച്ച് നില്‍ക്കുകയും ചെയ്യുന്ന രീതി ഇസ്ലാമില്‍ ഇല്ല എന്നും നാം മനസ്സിലാക്കണം. ഭിക്ഷാടനത്തെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്ലാം എന്നത് നാം വിസ്മരിക്കരുത്. അതും പരിശുദ്ധ റമദാന്‍ മാസത്തിലാണ് പാവപ്പെട്ടവരെ നാം തെരുവിലിറക്കുന്നത് എന്നതും ഗൌരവപ്പെട്ട വിഷയമാണ്. അതിനാല്‍ മഹല്ലിലെ സകാത്ത് കൊടുക്കാന്‍ ബാധ്യതപ്പെട്ടവരുടെ ലിസ്റ് മഹല്ല് കമ്മറ്റി തയ്യാറാക്കുകയും സകാത്ത് സംഘടിതമായി സ്വരൂപിച്ച് അര്‍ഹതപ്പെട്ടവര്‍ക്കിടയില്‍ ശാസ്ത്രീയമായി വിതരണം നടത്തുകയും ചെയ്തുകൊണ്ട് നാട്ടിലെ ദാരിദ്യ്രപ്രശ്നത്തിന് പരിഹാരം കാണുകയും വേണം.
മറ്റൊരു കാരണം, മത ഭൌതിക വിദ്യാഭ്യാസം വേണ്ട വിധത്തിലും അളവിലും ലഭിക്കുന്നില്ല എന്നതാണ്. മദ്രസാ വിദ്യാഭ്യാസത്തെ അറബി-മലയാള ഭാഷയില്‍ നിന്നും മോചിപ്പിക്കുകയും ഖുര്‍ആനും ഹദീസ്സും അടിസ്ഥാന വിഷയങ്ങളായി പഠിപ്പിക്കപ്പെടുകയും ചെയ്യണം. മദ്രസാ വിദ്യാഭ്യാസത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ ജീവിതവീക്ഷണം ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ മദ്രസാ വിദ്യാഭ്യാസത്തെ പുനക്രമീകരിക്കണം. ശരിയായ വിദ്യാഭ്യാസം ഒരു പരിധിവരെ പ്രശ്നപരിഹാര മാര്‍ഗ്ഗമാണെന്ന് തിരിച്ചറിയണം.
മേല്‍ വിവരിച്ച സംഗതികളുടെ അടിസ്ഥാനത്തില്‍ മഹല്ല് സംവിധാനം എന്നത് ഒരു കേവല കൂട്ടായ്മ അല്ലെന്നും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഒരു ബോഡിയാണെന്നും മനസ്സിലാക്കാന്‍ കഴിയും. മഹല്ല് പരിധിയിലെ മദ്രസകളും പള്ളികളും പരിപാലിക്കുക, അവിടെ ഉദ്യോഗസ്ഥരെ നിയമിക്കുക, അവര്‍ക്ക് ശമ്പളം നല്‍കുക, കുടിപ്പണം പിരിക്കുക, ഖാദിമാരെ നിശ്ചയിക്കുക, വര്‍ഷത്തില്‍ വഅള് പരമ്പരകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് (ഇതൊന്നും വേണ്ടതില്ല എന്നല്ല ഇതിനര്‍ത്ഥം) ക്രിയാത്മകവും പുരോഗമനപരവുമായ പ്രവര്‍ത്തനങ്ങള്‍ മഹല്ലിന്റെ കീഴില്‍ നടക്കേണ്ടതുണ്ട്.
തൊഴില്‍ സാധ്യത, ഉല്‍പാദനം, വിതരണം, പരിസരശുചീകരണം, ആരോഗ്യമുള്ള സംസ്കാര സമ്പന്നമായ കുടുംബം, പരസ്പര സഹകരണത്തിലും ഗുണകാംക്ഷയിലും ഉറച്ച കൂട്ടായ്മ, പൊതുസമൂഹത്തിന് കൂടി ആശ്രയമാകുന്ന ശക്തവും മാനവികവുമായ സാമൂഹിക ബന്ധങ്ങളും ഇടപെടലുകളും തുടങ്ങി ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും ഔന്നത്യം പുലര്‍ത്തുന്ന ഒരു മാതൃകാ സമൂഹത്തിന്റെ പുനര്‍നിര്‍മിതിക്കായി മഹല്ലുകളുടെ അജണ്ടകളും മുന്‍ഗണനാ ക്രമങ്ങളും പുനര്‍നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. യുവാക്കളുടെ കര്‍മശേഷിയും പ്രായമായവരുടെ അനുഭവജ്ഞാനവും മതപണ്ഡിതരുടെ കൃത്യമായ മാര്‍ഗ്ഗദര്‍ശനവും സമ്മേളിച്ചാല്‍ നമുക്ക് വിപ്ളവം സൃഷ്ടിക്കാനാകും.
മുന്‍ചൊന്ന പോലെ ഇസ്ലാമിക ഖിലാഫത്തിന്റെ ഇന്നത്തെ വകഭേദമാണ് മഹല്ല് സംവിധാനം. അതിനാല്‍ തന്നെ ഇസ്ലാമിക ഖിലാഫത്തിന്റെ കീഴില്‍ ഉണ്ടായിരുന്ന മുഴുവന്‍ സംരംഭങ്ങളും മഹല്ല് സംവിധാനത്തിന്റെ കീഴിലും ഉണ്ടാവേണ്ടതുണ്ട്. ജുമുഅ സ്ഥാപിക്കല്‍, നിക്കാഹ് നടത്തുക, കുടുംബപ്രശ്നങ്ങളില്‍ ഇടപെടുക, സക്കാത്ത് സംവിധാനം നിലനിര്‍ത്തുക, ജനങ്ങളുടെ ക്ഷാമ-ക്ഷേമ കാര്യങ്ങള്‍ നിരന്തരമായി അന്വേഷിക്കുക, മഹല്ല് പൌരന്‍മാരുടെ പ്രത്യേകിച്ച് യുവതീ-യുവാക്കളുടെ സാംസ്കാരികാന്തരീക്ഷം പഠിക്കുകയും നന്മയിലധിഷ്ഠിതമാക്കുവാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യുക തുടങ്ങി അതിന്റെ ശ്രദ്ധയില്‍ ഉണ്ടായിരിക്കേണ്ട സംഗതികള്‍ നിരവധിയാണ്.
മേല്‍ വിവരിച്ച സംഗതികള്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ഏതൊരു പ്രസ്ഥാനത്തിന്റെയും, ഏത് ഭരണ സംവിധാനങ്ങളുടെയും വിജയത്തിന് ധൈഷണികമായും വൈജ്ഞാനികമായും മാനസികമായും കരുത്തുറ്റ ഒരു നേതൃത്വം ഉണ്ടാവേണ്ടത് അനിവാര്യമാണ്. മഹല്ല് സംവിധാനവും ഇതില്‍ നിന്നും വിഭിന്നമല്ല.

  • മഹല്ലിന് ഒരു ഖാദി അനിവാര്യമാണ്. ഖാദി തന്നെ മഹല്ല് പ്രസിഡന്റാ കുന്നതാണ് ഏറ്റവും ഉത്തമം. ഖാദിയുടെ അധികാരങ്ങള്‍ മഹല്ലിലെ ജനറല്‍ ബോഡിയിലോ അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയംഗങ്ങളുടെ യോഗത്തിലോ വെച്ച് നിര്‍ണയിക്കേണ്ടതാണ്.
  • മഹല്ലിനെ 100 അല്ലെങ്കില്‍ സൌകര്യപ്രദമായ എണ്ണം വീടുകളുടെ അടിസ്ഥാനത്തില്‍ ക്ളസ്ററുകളായി തിരിക്കുക. മഹല്ല് കമ്മറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ക്ളസ്ററുകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയും ചെയ്യുക. ഉദാ: 50 പേര്‍ക്ക് ഒരു കമ്മറ്റിയംഗം.
  • ഇങ്ങനെ വിഭജിക്കപ്പെടുന്ന ക്ളസ്ററുകളുടെ ഉത്തരവാദിത്വം അതത് ക്ളസ്റര്‍ കമ്മറ്റിയംഗങ്ങള്‍ക്കായിരിക്കും.
  • ഓരോ ക്ളസ്ററിലെയും ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, സാംസ്കാരികാന്തരീക്ഷം, വിവാഹിതര്‍, അവിവാഹിതര്‍, അനാഥര്‍, രോഗികള്‍, പ്രവാസികള്‍ മുതലായ കാര്യങ്ങള്‍ കൃത്യമായി നിരന്തരം കമ്മറ്റിയെ അറിയിക്കേണ്ടത് അതത് ക്ളസ്റര്‍ പ്രതിനിധികളുടെ ഉത്തരവാദിത്വമായിരിക്കും.
  • മഹല്ല് കമ്മറ്റി ഓഫീസില്‍ മുഴുവന്‍ വീടുകളുടെയും ക്ളസ്റര്‍ തിരിച്ചുള്ള കൃത്യമായ രജിസ്റര്‍ സൂക്ഷിക്കുകയും രജിസ്ററില്‍ മേല്‍പറഞ്ഞ മുഴുവന്‍ വിവരങ്ങളും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയും വേണം.
  • ജനനം, മരണം, വിദേശത്തേക്കുള്ള പോക്കും-വരവും തുടങ്ങിയവ കമ്മറ്റിയെ അറിയിക്കണം.
  • വിദേശത്തുള്ള മഹല്ല് മെമ്പര്‍മാരുടെ അഡ്രസ്സും അവരുമായി ബന്ധപ്പെടാനുള്ള സംവിധാനവും ഉണ്ടായിരിക്കണം.
  • മഹല്ലിന്റെ സുപ്രധാന തീരുമാനങ്ങളെല്ലാം പ്രവാസികളെ അപ്പപ്പോള്‍ അറിയിക്കണം.

മഹല്ലിന്റെ കീഴിലെ ഉപസമിതികള്‍

1. വിദ്യാഭ്യാസ സമിതി:

ഒരു സമൂഹത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്ക് ഏറ്റവും അടിസ്ഥാനപരമായി വേണ്ടുന്നതാണ് വിദ്യാഭ്യാസം. ശരിക്കും മുറക്കുമുള്ള വിദ്യാഭ്യാസം ഉണ്ടെങ്കില്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ സ്വയം പരിഹൃതമാകും.

  • മഹല്ലില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളെക്കുറിച്ചുമുള്ള കണക്കെടുപ്പ് നടത്തുകയും മത ഭൌതിക വിദ്യാഭ്യാസ രംഗത്തെ പുരോഗതി മനസ്സിലാക്കി പിന്തുണക്കുകയും ചെയ്യുക.
  • ദാരിദ്യ്രത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോകുവാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്തുകൊടുക്കുക.
  • പി എസ് സി, യു പി എസ് സി, റെയില്‍വെ തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ മഹല്ലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും മഹല്ല് യഥാസമയം അത് ജനങ്ങളിലെത്തിക്കുകയും ചെയ്യുക.
  • ഇത്തരം പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പരിശീലനം നല്‍കുക.
  • മഹല്ലിലെ ബുദ്ധി വൈകല്യമുള്ളവര്‍, വികലാംഗര്‍ തുടങ്ങിയവരുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുക.
  • വിദ്യാഭ്യാസപരമായ മുഴുവന്‍ കാര്യങ്ങളും മഹല്ലിനെ അപ്പപ്പോള്‍ അറിയിക്കുക.

2. വിവാഹബ്യൂറോ:

മഹല്ലിന്റെ പരിധിയില്‍ പ്രായം തികഞ്ഞ വിവാഹം നടക്കപ്പെടാതെ നില്‍ക്കുന്ന സ്ത്രീ-പുരുഷന്‍മാര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുവാനാണ് ഈ ഉപസമിതി. കൂടാതെ അനുയോജ്യമായവരെ കണ്ടെത്തി പരസ്പരം ചേര്‍ക്കുകയും വേണം.

  • മഹല്ലിലെ പ്രായം തികഞ്ഞ സ്ത്രീ-പുരുഷന്‍മാരുടെ കണക്കെടുക്കുക.
  • ഇവരുടെ ഫോട്ടോ അടക്കമുള്ള വിശദവിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി സൂക്ഷിക്കുക.
  • എല്ലാ ആഴ്ചയിലെയും വിവാഹ പരസ്യങ്ങള്‍ ശ്രദ്ധിച്ച് ചേരുന്ന വീട്ടുകാരെ വിവരം അറിയിക്കുക.
  • പ്രീ മാര്യേജ് കൌണ്‍സലിങ്ങ് സംഘടിപ്പിക്കുക.
  • മഹല്ലിലെ കുടുംബത്തിലുള്ള പ്രശ്നങ്ങളില്‍ യഥാവിധി ഇടപെടുകയും കൌണ്‍സലിംഗ്, മാധ്യസ്ഥത തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുക.
  • പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ വിളിപ്പിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക.

3. സകാത്ത് സെല്‍:

സകാത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇതിന്റെ ആമുഖത്തില്‍ ചേര്‍ത്തിട്ടുണ്ട്. സകാത്ത് സെല്ലിനെ വീണ്ടും രണ്ട് ഉപവകുപ്പുകളായി തിരിക്കേണ്ടതും സംഭരണത്തിനും വിതരണത്തിനും പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരിക്കണ്ടതുമാണ്.

  • എല്ലാ വീടുകളുടെയും സാമ്പത്തിക സര്‍വ്വെ നടത്തുക.
  • സര്‍വ്വെയില്‍ വളര്‍ത്തുമൃഗങ്ങള്‍, ഭൂമി, ധരിക്കുന്നതും അല്ലാത്തതുമായ ആഭരണങ്ങള്‍, വീടിന്റെ നിലവാരം, വീട്ടിലുപയോഗിക്കുന്ന വസ്തുക്കള്‍, വിദേശത്തുള്ളവര്‍, ഗവണ്‍മെന്റ് ജീവനക്കാര്‍, അവരുടെ ഗ്രേഡ്, കച്ചവടക്കാര്‍, കര്‍ഷകര്‍, കൂലിപ്പണിക്കാര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, തൊഴിലില്ലാത്തവര്‍, വികലാംഗര്‍, ഭവനരഹിതര്‍, നിത്യരോഗികള്‍ തുടങ്ങി ഇവിടെ പരാമര്‍ശിച്ചതും അല്ലാത്തതുമായ വിശദവിവരങ്ങള്‍ വേണം.
  • സര്‍വ്വെയില്‍ മഹല്ല് നിവാസികളുടെ സാമ്പത്തിക ബാധ്യതകളും കടന്നുവരണം. കടം, കച്ചവടസംബന്ധമായ ബാധ്യതകള്‍, പലിശയുമായി ബന്ധപ്പെട്ടത്, സ്വകാര്യവ്യക്തികളുമായി ബന്ധപ്പെട്ടത് തുടങ്ങിയവ.
  • ഈ സെല്ലിന് ഒരു മുഴുസമയ ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കണം.
  • തീരുമാനിക്കപ്പെടുന്ന ദിവസങ്ങളിലും സമയങ്ങളിലുമൊഴികെ പ്രവര്‍ത്തിക്കുന്ന ഒരു മുഴുസമയ ഓഫീസും ഉണ്ടായിരിക്കണം.
  • സര്‍വ്വെയില്‍ ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് സക്കാത്ത് ദാതാക്കള്‍, സക്കാത്തിന്നര്‍ഹരായവര്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തെ കാണണം.
  • ഓരോ വര്‍ഷവും വിവരങ്ങള്‍ അപ്ഡേറ്റു ചെയ്യണം.
  • സകാത്ത് ദാതാക്കളെ ലഭ്യമായ വിവരമനുസരിച്ച് അവര്‍ നല്‍കേണ്ട സകാത്ത് വിഹിതം മുന്‍കൂട്ടി രേഖാമൂലം അറിയിക്കണം.
  • അത് ശേഖരിക്കാന്‍ ഉദ്യോഗസ്ഥന്‍ ഇന്ന ദിവസം അദ്ധേഹത്തിന്റെ വീട്ടില്‍ ചെല്ലുമെന്ന് അറിയിക്കുകയും അന്നേ ദിവസം അവിടെ പോയി സകാത്ത് ശേഖരിക്കുകയും വേണം.
  • പണമായും, കാര്‍ഷികവിളകളായും, സ്വര്‍ണ്ണമായും സകാത്ത് സ്വീകരിക്കാവുന്നതാണ്.
  • നല്‍കപ്പെടുന്ന സകാത്തിന് മതിയായ റസീപ്പ്റ്റ് നല്‍കണം.
  • സകാത്ത് സെല്‍ ഉദ്യോഗസ്ഥന്റെ ശമ്പളം സെല്ലിന്റെ വരവില്‍ നിന്നും നല്‍കണം.
  • സകാത്തിന്നര്‍ഹരായവരുടെ ലിസ്റ് ഏറ്റവും അര്‍ഹരായവര്‍ എന്ന നിലയില്‍ മുന്‍ഗണനാ ക്രമത്തില്‍ ക്രോഡീകരിക്കണം.
  • സകാത്തിന്നര്‍ഹരായവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് സെല്ലിലെ അംഗങ്ങള്‍ കൂട്ടായ് ഇരുന്ന് ആലോചിക്കണം. ആവശ്യമെങ്കില്‍ ആളെ വിളിപ്പിക്കാവുന്നതാണ്.
  • അദ്ദേഹത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടും വിധം സകാത്ത് നല്‍കണം. (പിന്നീട് ആവിഷയത്തില്‍ അയാള്‍ വേറൊരാളെ സമീപിക്കുവാന്‍ ഇടവരരുത്)
  • സകാത്ത് ശേഖരണ വിതരണ സംവിധാനം വര്‍ഷത്തിലെ എല്ലാ മാസവും ഉണ്ടാവണം.
  • ശമ്പളത്തിന്റെ സകാത്ത് അതത് മാസത്തിലെ പത്താം തിയ്യതിക്കകം ശേഖരിച്ചിരിക്കണം.
  • ടാക്സി, ഓട്ടോ, തുടങ്ങിയവയുടെ സകാത്ത് അതത് ദിവസങ്ങളില്‍ ശേഖരിക്കണം.
  • ഈ വിഷയത്തില്‍ സകാത്ത് ദാതാവ് നല്‍കുന്ന വിവരങ്ങള്‍ ചോദ്യം ചെയ്യാതെ അംഗീകരിക്കണം.
  • മാസത്തില്‍ രണ്ട് തവണയെങ്കിലും സകാത്ത് സെല്‍ അംഗങ്ങള്‍ കൂടിയിരിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും വേണം.
  • വിവരങ്ങള്‍ അപ്പപ്പോള്‍ മഹല്ലിനെ അറിയിക്കുകയും വേണം.
4. സാംസ്കാരിക സമിതി

  • മഹല്ലിലെ കൈത്തൊഴില്‍ അറിയുന്ന യുവതി യുവാക്കളുടെ കണക്കെടുക്കുക.
  • അവരുടെ കഴിവുകള്‍ കൂട്ടമായി പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുക. ഉദാ. ഗാര്‍മെന്റ്സ് യൂനിറ്റ്, ഫുഡ് പ്രൊസ്സെസ്സിംഗ് യൂനിറ്റ്, ബാഗ് നിര്‍മ്മാണം തുടങ്ങിയവ.
  • ഇതിനാവശ്യമായ ഫണ്ട് സകാത്ത് സെല്ലില്‍ നിന്ന് അപേക്ഷനല്‍കി വായ്പയായ് സ്വീകരിക്കാവുന്നതാണ്.
  • മഹല്ലിലെ വിവിധ മേഖലകളില്‍ കഴിവുള്ള സ്ത്രീ പുരുഷന്‍മാരുടെയും കുട്ടികളുടെയും കണക്കെടുക്കുക. ഉദാ. സംഗീതം, പ്രസംഗം, മറ്റു കലാ കായിക രംഗങ്ങള്‍.
  • ഇത്തരത്തില്‍ കഴിവുള്ളവരെ സംഘടിപ്പിക്കുകയും കൂട്ടായ്മ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക.
  • അവരുടെ കഴിവുകള്‍ പോഷിപ്പിക്കാനാവശ്യമായ ശില്‍പ്പശാലകള്‍, മത്സരങ്ങള്‍, പെരുന്നാള്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക.
  • മുഴുവന്‍ വിവരങ്ങളും അപ്പപ്പോള്‍ മഹല്ലിനെ അറിയിക്കുക
5. സാമ്പത്തീക സഹായ സമിതി

മഹല്ലിലെ സാമ്പത്തീക വിദഗ്ദര്‍ അടങ്ങുന്ന സമിതിയായിരിക്കും ഇത്. മഹല്ലിലെ പ്രവാസികളില്‍നിന്നും സമ്പന്നരില്‍നിന്നും ഷെയറുകള്‍ സ്വീകരിച്ച് ഒരു നിശ്ചിത ആസ്തി ഉണ്ടാക്കുക.

  • മൊത്തം ആസ്തിയുടെ പകുതി ലാഭകരമായ ഒരു ബിസ്സ്നസ്സില്‍ നിക്ഷേപിക്കുക.
  • ബാക്കിവരുന്ന പകുതികൊണ്ട് ഒരു പലിശ രഹിത ബാങ്ക് തുടങ്ങുക.
  • നിശ്ചിത ഒഴിവു ദിവസങ്ങളിലൊഴിച്ച് ബാക്കി ദിവസങ്ങളില്‍ നിശ്ചിത സമയം പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസ് ഇതിന് ആവശ്യമാണ്.
  • ഒരു പാര്‍ട്ട് ടൈം ഉദ്യോഗസ്ഥനെ നിയമിക്കണം.
  • മഹല്ലിലുള്ള മെമ്പര്‍മാര്‍ക്ക് സ്വര്‍ണ്ണത്തിന്റെ ഈടില്‍ വായ്പ അനുവദിക്കുകയാണ് പലിശ രഹിത ബാങ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.
  • മാര്‍ക്കറ്റ് വിലയുടെ 75% വരെ വായ്പയായി അനുവദിക്കാവുന്നതാണ്.
  • സ്വരൂപിക്കപ്പെടുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ വായ്പ നല്‍കാവുന്ന കൂടിയ തുക തീരുമാനിക്കപ്പെടേണ്ടതാണ്.
  • വായ്പയുടെ കാലാവധി കൂടിയാല്‍ ആറ് മാസമായിരിക്കും.
6. ജനസമ്പര്‍ക്ക സമിതി

  • മഹല്ലിലെ അമുസ്ലിംകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മറ്റു മതസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായ സംവിധാനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക.
  • നാടിന്റെ പുരോഗതിക്കും ഐക്യത്തിനും കൂട്ടായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നേതൃത്വം നല്‍കുക.
  • നാടിനെ ഗ്രസിക്കുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ സംവിധാനം ഒരുക്കുക.
  • ലഹരിക്കടിപ്പെട്ടവരെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തിക്കുക.
  • മാനസീക രോഗീകളെ ആശുപത്രിയിലെത്തിക്കുക.
  • ഇത്തരത്തിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തീക സഹായം സംഘടിപ്പിച്ചു നല്‍കുക.
  • പ്രവാസി സെല്‍, വനിതാ സെല്‍ തുടങ്ങി മഹല്ലിന്റെ സാധ്യതകള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി ഇതിനെ വിപുലീകരിക്കാവുന്നതാണ്.

Saturday, September 11, 2010

EID MUBARAK

ILLEGAL LIQUOR


വ്യാജ മദ്യ വില്‍പന:
പോലിസ് നടപടി ശക്തമാക്കി


കാഞ്ഞിരോട്: കുറ്റിപ്പുറം മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ മദ്യവേട്ട ശക്തമാക്കി. കുടിക്കിമൊട്ടയിലും പരിസര പ്രദേശങ്ങളിലും പോലിസ് റെയ്ഡ് നടത്തി മദ്യകുപ്പികള്‍ പിടിച്ചെടുത്തു. മാരുതി ആള്‍ട്ടോ കാറില്‍ മദ്യം വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലിസ് റെയ്ഡ് നടത്തിയത്.
09-09-2010/madhyamam/ch musthafa

MAYANMUKK-KANHIRODE ROAD



അവഗണനയുടെ ദുരിതംപേറി
മായന്‍മുക്ക്-കാഞ്ഞിരോട് റോഡ്
കാഞ്ഞിരോട്: മായന്‍മുക്ക്^കാഞ്ഞിരോട് റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതം അസാധ്യമായി. റോഡിലുള്ള കള്‍വര്‍ട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് തകര്‍ന്നിരുന്നെങ്കിലും പുനര്‍നിര്‍മാണം നടത്താന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. റോഡ് തകര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലാണ്. ഓവുചാലില്ലാത്തതു കാരണം മുണ്ടേരി റോഡില്‍നിന്ന് മഴവെള്ളം ഒഴുകിപ്പോകുന്നത് ഈ റോഡിലൂടെയാണ്. റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ മിക്ക റോഡുകളും നവീകരിച്ചിട്ടും ഈ റോഡിനോട് പഞ്ചായത്ത് അവഗണന കാണിക്കുന്നതില്‍ നാട്ടുകാരില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടല്‍ കാരണം പല പ്രധാന റോഡുകളും നവീകരണ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് വാര്‍ഡ് മെംബര്‍ കട്ടേരി പ്രകാശന്‍ സൂചിപ്പിച്ചു. കള്‍വര്‍ട്ട് പുനര്‍നിര്‍മാണത്തിന് തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടേരി ഹൈസ്കൂള്‍, അല്‍ഹുദ സ്കൂള്‍, കാഞ്ഞിരോട് മദ്റസ, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളുമായി പുറവൂര്‍, മുണ്ടേരി, മായന്‍മുക്ക് തുടങ്ങിയ പ്രദേശവാസികള്‍ക്ക് എളുപ്പം ബന്ധപ്പെടാവുന്ന പ്രധാന മാര്‍ഗമാണത്രെ റോഡ്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയും പഞ്ചായത്ത് അധികൃതരുടെ അവഗണനക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജനകീയ വികസന സമിതി മുണ്ടേരി പഞ്ചായത്ത് കണ്‍വീനര്‍ ടി. അഹമ്മദ് മാസ്റ്റര്‍ അറിയിച്ചു.

10-09-2010/madhyamam/ch musthafa

Thursday, September 9, 2010

mangooose


കാഞ്ഞിരോട്ട് കീരിശല്യം രൂക്ഷം

കാഞ്ഞിരോട്: കാഞ്ഞിരോട്ടും പരിസരപ്രദേശങ്ങളിലും കീരികളുടെ ഉപദ്രവം വര്‍ധിച്ചുവരുന്നത് നാട്ടുകാരില്‍ ഭീതിപരത്തുന്നു. കാഞ്ഞിരോട്, തലമുണ്ട പ്രദേശങ്ങളിലെ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കീരികളുടെ കടിയേറ്റിരുന്നു. കടിയേറ്റവര്‍ ഇപ്പോഴും ചികില്‍സയിലാണ്. കീരിയുടെ കടിയേറ്റ പശു കഴിഞ്ഞദിവസം ചത്തത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി.
കീരിയുടെ കടിയേറ്റാല്‍ നല്‍കേണ്ട കുത്തിവെപ്പിന് വന്‍തുക ചെലവഴിക്കേണ്ടിവരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പിനുള്ള മരുന്ന് ലഭ്യമല്ലാത്തതാണ് ഇതിനു കാരണം. കീരികളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയാവുന്നത് കാല്‍നടയാത്രക്കാരാണത്രെ. ആക്രമണത്തെ പ്രതിരോധിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ വടിയുമായാണ് നടക്കാറുള്ളത്. തൊഴിലാളികളെ ലഭ്യമല്ലാത്തതു കാരണം പറമ്പുകളില്‍ കാടുവളര്‍ന്നതാണ് കീരിശല്യം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
09-09-2010/madhyamam/ch musthafa

Wednesday, September 8, 2010

ഐ.ഡി.ബി സ്കോളര്‍ഷിപ്




ഐ.ഡി.ബി സ്കോളര്‍ഷിപ്


കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് (ഐ.ഡി.ബി) സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പലിശരഹിത വായ്പയായാണ് സ്കോളര്‍ഷിപ് അനുവദിക്കുക.
2010-11 അക്കാദമിക് വര്‍ഷത്തില്‍ ആദ്യ വര്‍ഷ പ്രഫഷനല്‍ ഡിഗ്രി പ്രവേശനം തേടുന്നവര്‍ക്ക് അപേക്ഷിക്കാം. മെഡിസിന്‍, എന്‍ജിനീയറിങ് (എല്ലാ വിഭാഗവും), ഹോമിയോപ്പതി, യൂനാനി, ആയുര്‍വേദം, അഗ്രികള്‍ചര്‍, ഫിഷറീസ്, ഫോറസ്ട്രി, ഫുഡ് ടെക്നോളജി, മൈക്രോ ബയോളജി, ബയോ ടെക്നോളജി, ബി.ബി.എ, എല്‍.എല്‍.ബി കോഴ്സുകള്‍ക്കാണ് സ്കോളര്‍ഷിപ് അനുവദിക്കുക. ബി.ബി.എ, എല്‍.എല്‍.ബി കോഴ്സിന് അപേക്ഷിക്കുന്നവര്‍ പ്ലസ്ടുവിന് ഇംഗ്ലീഷ് ഓപ്ഷനല്‍ വിഷയങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടണം. അപേക്ഷാഫോം www.metdelhi.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെപ്റ്റംബര്‍ 20നു മുമ്പ് ഇസ്ലാമിക് യൂത്ത് സെന്റര്‍, 5/3274 എ, ബാങ്ക് റോഡ്, കോഴിക്കോട് 673001, ഫോണ്‍: 0495 2765308, 9895433632 എന്ന വിലാസത്തില്‍ അയക്കണം.
സ്കോളര്‍ഷിപ് തുക കോഴ്സ് പൂര്‍ത്തിയാക്കിയശേഷം പലിശയില്ലാതെ തവണകളായി തിരിച്ചടച്ചാല്‍ മതി. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുക്കുക.
പ്ലസ്ടു, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് അല്ലെങ്കില്‍ ബയോളജി വിഷയങ്ങളിലെ മാര്‍ക്കിന് 60 ശതമാനവും എസ്.എസ്.എല്‍.സി മാര്‍ക്കിന് 20 ശതമാനവും സാമ്പത്തിക പിന്നാക്കാവസ്ഥക്ക് 20 ശതമാനവും പരിഗണന നല്‍കിയായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 2, 3 തീയതികളില്‍ കോഴിക്കോട്ട് ഇന്റര്‍വ്യൂ നടക്കും.

Monday, September 6, 2010

IFTHAR 2010 KANHIRODE

ഇഫ്താര്‍ സംഗമം

കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഏരിയ കമ്മിറ്റി ഹിദായത്ത് നഗര്‍ അല്‍ ഹുദ സ്കൂള്‍ ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ E. അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ T.P.R നാഥ്, I.U.M.L കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി M.P മുഹമ്മദലി, സോളിഡാരിറ്റി ജില്ല സമിതിയംഗം K.K ഫൈസല്‍ വാരം, രഘു മാസ്റ്റര്‍, കരുണാകരന്‍ മാസ്റ്റര്‍ , ഡോ. C.K ഖലീല്‍, ഡോ. T.K സബീര്‍, അഹ്മദ് പാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുെത്തു,
T. അഹ്മദ് മാസ്റ്റര്‍ സ്വാഗതവും ആശിഖ് ഹമീദ് നന്ദിയും പറഞ്ഞു.
സബീഹ്, P.C അജ്മല്‍, K. സജീം, C.H മുസ്തഫ, മുബശãിര്‍, K. ഷജീര്‍, P.P മുഹമ്മദ് (മമ്മദ്, ആമിനാസ്), C.P അബ്ദുല്ലാഹ് , A.M മുഹമ്മദ്, K.T മായന്‍ മാസ്റ്റര്‍, നസീഹ്, മുത്തു തുടങ്ങിയവര്‍ നേതൃത്തം നല്‍കി.