കാഞ്ഞിരോട്ടും മായിന്‍മുക്കിലും
മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്
കൊടിമരങ്ങള്‍ നശിപ്പിച്ചു
മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്
കൊടിമരങ്ങള്‍ നശിപ്പിച്ചു
കണ്ണൂര്‍: കാഞ്ഞിരോട്, മായിന്‍മുക്ക് പ്രദേശങ്ങളിലെ മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ് കൊടിമരങ്ങളും പ്രചരണ ബോര്‍ഡുകളും തോരണങ്ങളും സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസംഅര്‍ദ്ധ രാത്രിയാണ് സംഭവം. മായിന്‍മുക്കില്‍ സ്ഥാപിച്ച മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ് കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയും, കാഞ്ഞിരോട്ടെ മുസ്ലിംലീഗിന്റെ കൊടിമരം പിഴുതെറിയുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും മൂന്നു സംഘടനകളുടെയും കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്ന പ്രദേശം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷാജി സന്ദര്‍ശിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് മനപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊടിമരങ്ങള്‍ നശിപ്പിച്ചതിന് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു. സംഭവം സംബന്ധിച്ച് സംഘടനാ നേതാക്കള്‍ ചക്കരക്കല്ല് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കാഞ്ഞിരോട് ശാഖ, മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ്, കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ എം.പി.മുഹമ്മദലി, പി.സി.നൌഷാദ്, കെ.റഷീദ്, എം.പി.നൂറുദ്ദീന്‍, ടി.പി.ഷംസീര്‍, ടി.സി.അഹമ്മദ് കുട്ടി, ടി.സി.അഫ്നാസ്, കെ.എം.അസ്ലം, പി.സി.മുനവര്‍, യു.സഫീര്‍, കെ.അബ്ബ നേതൃത്വം നല്‍കി. മായിന്‍മുക്ക് ശാഖാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ അധികൃതരോടാവശ്യപ്പെട്ടു.
Courtesy: Chandrika 14-11-2010
No comments:
Post a Comment
Thanks