പാരമ്പര്യത്തിന്റെ കരുത്തുമായി
മാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദ
തലശേരി: അഞ്ജിത മൊഞ്ജുള കഞ്ചള പാടി ജില്ലാ കലോല്‍സവത്തിലെ യു.പി വിഭാഗം മാപ്പിളപ്പാട്ടില്‍ ഫാത്തിമ ഫിദ ഒന്നാമതെത്തി. ഒ.എം.കരുവാരക്കുണ്ട് എഴുതിയ ഈ യൂസുഫ് നബി ചരിതം കേട്ടുപഠിച്ചാണ് ഫിദ അവതരിപ്പിച്ചത്. കാഞ്ഞിരോട് അല്‍-ഹുദ ഇംഗ്ളീഷ് മീഡിയം യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ഫിദ. കഴിഞ്ഞ ദിവസം കഥാപ്രസംഗത്തിലും ഫിദക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. അറബി ഗാനത്തിലും മല്‍സരിക്കുന്നുണ്ട്.മാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദ
മുസ്ലിംലീഗ് വേദികളിലെ യുവപ്രഭാഷകരില്‍ ശ്രദ്ധേയനായിരുന്ന ടി.എന്‍.എ ഖാദറിന്റെയും പഠിക്കുന്ന കാലത്ത് ഇരിട്ടി വിദ്യാഭ്യാസ ജില്ലയില്‍ കലാതിലകമായിരുന്ന ഫരീദയുടെയും മകളാണ് ഫിദ. പൈതൃകമായി ലഭിച്ച പിതാവിന്റെ പ്രസംഗവും മാതാവിന്റെ പാട്ടുമാണ് ഫിദയെ കലോല്‍സവ വേദികളില്‍ അനിഷേധ്യയാക്കുന്നത്. ഫിദക്ക് എ ഗ്രേഡ് നേടിക്കൊടുത്ത കഥാപ്രസംഗം രചിച്ചതും ഈണം പകര്‍ന്നതും മാതാവ് ഫരീദ തന്നെയാണ്. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ റാഗിംഗിനിരയായി മനോനില തകര്‍ന്ന ചെറുവത്തൂരിലെ സാവിത്രിയെ കുറിച്ചുള്ള വാര്‍ത്ത അടിസ്ഥാനമാക്കിയാണ് ഫരീദ കഥാപ്രസംഗം രചിച്ചത്. സാവിത്രിയായി സ്റേജില്‍ ജീവിച്ച ഫാത്തിമ ഫിദ കാണികളുടെ മനസില്‍ ആധിയുടെ കനല്‍കോരിയിട്ടു.
ഖാദറിന്റെയും ഫരീദയുടെയും രണ്ടാമത്തെ മകളാണ് ഫിദ. മൂത്തമകന്‍ മുഹമ്മദ് ജവാദും കലാരംഗത്ത് സജീവമാണ്. സി.ബി.എസ്.സി സംസ്ഥാന കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് ഉണ്ടായിരുന്നു ജവാദിന്. പ്രാദേശിക ചാനലുകളില്‍ അവതാരകനായും ജവാദ് തിളങ്ങുന്നു.
Courtesy:Chandrika/22-12-2010
No comments:
Post a Comment
Thanks