സംസ്ഥാനത്തെ സ്ഫോടനങ്ങളെക്കുറിച്ച്
നിഷ്പക്ഷഅന്വേഷണം നടത്തണം
-ശൈഖ് മുഹമ്മദ് കാരകുന്ന്
കണ്ണൂര്‍: സംസ്ഥാനത്ത് പലപ്പോഴായി നടന്ന സ്ഫോടനങ്ങളെക്കുറിച്ചും തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും നിഷ്പക്ഷമായ ഏജന്‍സിയെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു.നിഷ്പക്ഷഅന്വേഷണം നടത്തണം
-ശൈഖ് മുഹമ്മദ് കാരകുന്ന്
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച 'മതം-രാഷ്ട്രം-രാഷ്ട്രീയം' പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക സൌഹാര്‍ദവും ക്രമസമാധാനവും മതമൈത്രിയും നിലനിര്‍ത്താനും രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിംകളില്‍ നിലനില്‍ക്കുന്ന അരക്ഷിതബോധത്തിന് അറുതിവരുത്താനും ഇതാവശ്യമാണ്.
രാജ്യത്തെ പല സ്ഫോടനങ്ങളുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും പിന്നിലെ യഥാര്‍ഥ ശക്തികള്‍ ആരാണെന്ന് വ്യക്തമായ സ്ഥിതിക്ക് ജയിലില്‍ കഴിയുന്ന നിരപരാധികളായ മുസ്ലിം യുവാക്കളെ മോചിപ്പിച്ച് കള്ളക്കേസുകള്‍ പിന്‍വലിക്കണം. മുസ്ലിംകളെല്ലാം ഭീകരരല്ലെന്നും എന്നാല്‍, ഭീകരരെല്ലാം മുസ്ലിംകളാണെന്നുമുള്ള ബി.ജെ.പി നേതൃത്വത്തിന്റെ പ്രസ്താവന പിന്‍വലിക്കണം. രാജ്യത്തെ വന്‍ സ്ഫോടനങ്ങളെല്ലാം സംഘ്പരിവാറാണ് നടത്തിയതെന്ന് സ്വാമി അസിമാനന്ദ സമ്മതിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പെടെയുള്ള എല്ലാ ഭീകരാക്രമണങ്ങളെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും കുറിച്ച് പുനരന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ ശിക്ഷിക്കണം. ഐ.എസ്.ഐയുമായും ലശ്കറെ ത്വയ്യിബയുമായും ഗൂഢാലോചന നടത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സംഘ്പരിവാര്‍ നേതൃത്വത്തിന്റെ രാജ്യസ്നേഹം കപടമാണെന്ന് തെളിഞ്ഞിട്ടും രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും പുലര്‍ത്തുന്ന മൌനം അധിക്ഷേപാര്‍ഹമാണ്. ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ സൌകര്യം ഭരണകൂടം ചെയ്തുകൊടുക്കണം. കണ്ണൂര്‍ ജില്ലയെ കണ്ണീര്‍ ജില്ലയാക്കിമാറ്റുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതിവരുത്തേണ്ടതുണ്ട്. അനിഷ്ടസംഭവങ്ങള്‍ക്ക് അറുതിവരുത്താന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക നായകന്മാരും മാധ്യമപ്രവര്‍ത്തകരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗങ്ങളായ ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതവും കണ്ണൂര്‍ ഏരിയ ഓര്‍ഗനൈസര്‍ കെ. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Courtesy:Madhyamam/20-01-11
No comments:
Post a Comment
Thanks