ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ്  ഉദ്ഘാടനം ചെയ്യുന്നു.
ജമാഅത്തെ ഇസ്ലാമി
കുടക് ജില്ലാ വനിതാ സമ്മേളനം
വീരാജ്പേട്ട: ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിലെ ഓരോ വനിതക്കും ഉത്തരവാദിത്തപരമായ പങ്കുവഹിക്കാനുണ്ടെന്നും ആ പങ്ക് നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുമ്പോള്‍ കുടുംബം, സമൂഹം, രാഷ്ട്രം ഒന്നടങ്കം വഴിതെറ്റുമെന്നും ജമാഅത്തെ ഇസ്ലാമി കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.വനിതാ വിഭാഗം കേരള സംസ്ഥാന സമിതിയംഗം ഇ.സി. ആയിഷ, ജമാഅത്തെ ഇസ്ലാമി മംഗലാപുരം യൂനിറ്റ് പ്രസിഡന്റ് സാജിദ മുഅ്മിന്‍ എന്നിവര്‍ സംസാരിച്ചു. 
ഉച്ചക്കുശേഷം നടന്ന സിമ്പോസിയത്തില്‍ പ്രമുഖ കുടക് സാഹിത്യകാരി രാണു അപ്പണ്ണ, സര്‍വോദയ ടീച്ചേഴ്സ് ട്രെയ്നിങ് കോളജിലെ വാണി പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ശംശീറ ഖിറാഅത്ത് നടത്തി. സമീന വിഷയമവതരിപ്പിച്ചു. സൈനബ റഹ്മാന്‍ സ്വാഗതവും സമീറ റാസിഖ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.

Courtesy:Madhyamam

No comments:
Post a Comment
Thanks