ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 28, 2011

SHORT STORY_TERRORIST_NAJEEB KM

തീവ്രവാദി
രാവിലെ കോളേജിലേക്ക് പോവുമ്പോഴാണ് ആ ചെറുപ്പക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.  തീവ്രവാദമായിരുന്നു കേസ്.  തീവ്രവാദ ബന്ധമുള്ള ആരുടെയോ മൊലിൈല്‍ നിന്ന് അയാള്‍ക്ക് ഒരു മിസ്ഡ്കോള്‍ വന്നതാണ് പ്രശ്നമായത്.  താന്‍ നിരപരാധിയാണെന്ന് ആ യുവാവ് കരഞ്ഞു പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല.  എന്തായാലും സംഭവം വിവാദമായി.  പത്രങ്ങള്‍ക്കും ചാനലകള്‍ക്കും ചാകരയായി.  ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് വന്ന് തുടങ്ങി.  യുവാവ് ജനിച്ചപ്പോള്‍ തന്നെ തീവ്രവാദിയായിരുന്നു എന്നായിരുന്നു ഒരു ചാനലിന്റെ കണ്ടുപിടുത്തം.  മുത്തശãിപത്രങ്ങള്‍ യുവാവിനെപറ്റി നിറം പിടിച്ച കഥകളെഴുതിത്തുടങ്ങി.  പത്രറിപ്പോട്ടര്‍മാര്‍ നാട്ടില്‍ തീവ്രവാദികളെ അന്വേഷിച്ചു പരക്കം പാഞ്ഞുതുടങ്ങി.  പിടിക്കപ്പെട്ട ചെറുപ്പക്കാരന്‍ മുടിവെട്ടിയ ബാര്‍ബര്‍ഷോപ്പിലെ ബാര്‍ബറുടെ അമ്മാവന്റെ വെള്ളമടിയും, യുവാവ് യാത്ര ചെയ്ത ബസിലെ കണ്ടക്ടറുടെ വീട്ടിലെ ബാത്ത്റൂമിന്റെ ശോചനീയാവസ്ഥ വരെ പത്രങ്ങള്‍ക്കു വിഷയമായി.  പണി യില്ലാതെ വീട്ടില്‍ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്ന ബുദ്ധിജീവികള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ചതുടങ്ങി.  രാഷ്ട്രീയ നേതാക്കന്‍മാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങി.  ആകെ ബഹളമയം.
 അവസാനം കേസ് കോടതിലെത്തി.  പിന്നെ വിചാരണ.  മാസങ്ങള്‍, വര്‍ഷങ്ങള്‍, അവസാനം വിധി വന്നു.  യുവാവ് നിരപരാധിയാണ്.  പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആ പാപം ചെറുപ്പക്കാരന്‍ നാട്ടിലും വീട്ടിലുമൊക്കെ തീവ്രവാദിയായിക്കഴിഞ്ഞിരുന്നു.  അവന്റെ പഠനം പാതിവഴിയിലായി.  അടുത്ത കൂട്ടുകാരുടെ ഇടയില്‍ പോലും അവന്‍ ഇന്ന് തീവ്രവാദിയാണ്.  അവസാനം അപമാനം സഹിക്കാന്‍ കഴിയാതെ മനോരോഗിയായി.  ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ അവസ്ഥ കാണാന്‍ പണ്ട് നിറം പിടിപ്പിച്ച കഥകളെഴുതിയ പത്രുത്തശãിമാരും ചാനലുകാരും ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. 

NAJEEB KANHIRODE
SNEHA MAHAL
PH:00971559209097
najeebahd@gmail.com

No comments:

Post a Comment

Thanks