കാഞ്ഞിരോട്: സാമൂഹിക തിന്മയായ മദ്യപാനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ കുടക്കീഴിലാണെന്ന് രവീന്ദ്രന്‍ കാവിന്മൂല. കുടുക്കിമൊട്ട ബസാറില്‍ ചേര്‍ന്ന മുണ്ടേരി മണ്ഡലം മദ്യനിരോധന സമിതിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പ്രഫ. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വി. കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുകുന്ദന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, പി.സി. അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. രാജീവന്‍ മാസ്റ്റര്‍ സ്വാഗതവും രഘു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Courtesy:Madhyamam/09-02-2011/CH Musthafa

No comments:
Post a Comment
Thanks